updated on:2018-11-29 07:10 PM
സഭ ഇന്നും കലുഷിതം; വാക്‌പോര്

www.utharadesam.com 2018-11-29 07:10 PM,
തിരുവനന്തപുരം: ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി രണ്ടാം ദിവസവും പ്രതിപക്ഷം സഭാനടപടികള്‍ തടസ്സപ്പെടുത്തി. ശബരിമലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്നും ബഹളം വെച്ചത്. ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കലും ഒഴിവാക്കി. 20 മിനിട്ട് മാത്രമാണ് സഭ സമ്മേളിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷം സ്പീക്കറുമായി വാക് പോരിലും ഏര്‍പ്പെട്ടു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്ന ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ഇന്നലത്തെ പരാമര്‍ശം സ്പീക്കര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്‍.ഡി.എഫ്. ചെയ്തതുപോലെ സ്പീക്കറുടെ കസേര മറിച്ചിടുന്നതുപോലുള്ള പ്രവൃത്തികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണെന്ന പത്രവാര്‍ത്തകള്‍ ഉയര്‍ത്തിപ്പിടിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും രംഗത്തു വന്നു. ശബരിമല അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസും പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ ഇന്നലെത്തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തിയാല്‍ മറ്റു നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
സഭ ബഹിഷ്‌കരിച്ച് പുറത്തു വന്ന പ്രതിപക്ഷം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുമെന്ന് പറഞ്ഞു.Recent News
  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍

  മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

  കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിങ്ങിന് സാധ്യത

  കമല്‍ഹാസനെതിരെ ചെരുപ്പേറ്

  പുല്‍വാമയില്‍ മൂന്ന് ഭീകരരെ കൊന്നു; ഒരു സൈനികന് വീരമൃത്യു

  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

  കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

  താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണ്ണം പിടികൂടി