updated on:2018-12-07 06:43 PM
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം യു.ഡി.എഫ്. ബഹിഷ്‌കരിക്കും

www.utharadesam.com 2018-12-07 06:43 PM,
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ്. ബഹിഷ്‌കരിക്കും. 9ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെയും വി.എസിനെയും ഒഴിവാക്കിയത് പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തമാണെന്ന് അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണ്. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ചാണ്ടിയെയും വി.എസിനെയും ക്ഷണിക്കാത്തത് അല്‍പ്പത്തമല്ലാതെ മറ്റൊന്നുമല്ല-ചെന്നിത്തല പറഞ്ഞു.
വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചത് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സര്‍ക്കാരുമായിരുന്നു. അതിന് മുമ്പ് സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിച്ചത് വി.എസ്. അച്യുതാനന്ദന്റെ ഗവണ്‍മെന്റായിരുന്നു. എന്നിട്ടും ഇരുവരെയും മാറ്റിനിര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ഉദ്ഘാടന ചടങ്ങിന് യു.ഡി.എഫ്. നേതാക്കള്‍ ഉണ്ടാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.



Recent News
  മോദിക്ക് ആശ്വാസം; റഫാല്‍ ഇടപാടില്‍ അന്വേഷണമില്ല

  പ്രതിപക്ഷ ഐക്യത്തിന് ശക്തി പകര്‍ന്ന് കേന്ദ്രമന്ത്രി രാജിവെക്കുന്നു

  ചിറക് വിരിച്ച് കണ്ണൂര്‍; ആദ്യ വിമാനം പറന്നു

  കണ്ണൂരില്‍ നിന്ന് വിമാനമുയരുമ്പോള്‍ കാസര്‍കോടിനും അഭിമാനം

  സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്

  സര്‍ക്കാറിനും കെ. സുരേന്ദ്രനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

  സഭ ഇന്നും കലുഷിതം; വാക്‌പോര്

  സന്നിധാനത്ത് വല്‍സന്‍ തില്ലങ്കേരി മെഗാഫോണ്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

  സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറാന്‍ പ്രതിപക്ഷ ശ്രമം; സഭ നിര്‍ത്തിവെച്ചു

  പി.ബി. അബ്ദുല്‍ റസാഖിന് അന്തിമോപചാരമര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

  പി.കെ ശശി ലൈംഗികാതിക്രമം കാട്ടിയിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട്

  ശബരിമല: പ്രതിഷേധം സര്‍ക്കാറിനെതിരെയല്ല, സുപ്രീംകോടതിക്കെതിരെയെന്ന് സത്യവാങ്മൂലം

  ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍: ഹസൈനാര്‍ ഹാജി തളങ്കര പ്രസിഡണ്ട്

  ശബരിമലയിലെ നിരോധനാജ്ഞ; ഹൈക്കോടതി വിശദീകരണം തേടി