updated on:2019-01-10 06:58 PM
ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

www.utharadesam.com 2019-01-10 06:58 PM,
ന്യൂഡല്‍ഹി: അയോധ്യ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് യു.യു ലളിത് പിന്മാറി. ഇതേ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് 29ലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കേണ്ടിയിരുന്നത്. 29ന് പുതിയ ജസ്റ്റിസിനെ ഉള്‍പ്പെടുത്തി വാദം കേള്‍ക്കുന്ന തീയതി തീരുമാനിക്കും.
ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ അന്നത്തെ യു.പി മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്ങിന് വേണ്ടി ഹാജരായിരുന്നു.
ഇത് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകള്‍ക്കുവേണ്ടി ഹാജരായ രാജീവ് ദിവാന്‍ ലളിതിനെ ബെഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ലളിത് പിന്മാറാന്‍ തയ്യാറാവുകയും ചെയ്തതോടെയാണ് കേസ് 29ലേക്ക് മാറ്റിയത്.
നേരത്തെ അലഹബാദ് ഹൈക്കോടതി അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഉത്തരവിട്ടിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്തെ 2.77 ഏക്കര്‍ ഭൂമി സുന്നീ വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ വിധിക്കെതിരെ 16 ഹരജികളാണ് സുപ്രീംകോടതിയിലെത്തിയത്.
29ന് പുതിയ ഭരണഘടനാ ബെഞ്ചായിരിക്കും കേസ് വാദിക്കുക. കേസില്‍ ഇന്ന് വാദം കേള്‍ക്കില്ലെന്നും അന്തിമ വാദത്തിന്റെ തീയതി നിശ്ചയിക്കുക മാത്രമേ ഉണ്ടാവുകയുള്ളുവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. അതിവേഗം വാദം കേട്ട് വിധി പറയണമെന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പിയും ആവശ്യമുന്നയിച്ചിരുന്നു.Recent News
  ശബരിമലയില്‍ വീണ്ടും യുവതികളെത്തി; പൊലീസ് മടക്കി അയച്ചു

  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്