updated on:2019-01-11 07:10 PM
209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

www.utharadesam.com 2019-01-11 07:10 PM,
കൊച്ചി: ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്പ് 209 തടവുകാരെ മോചിപ്പിച്ച ഇടതുസര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍ബെഞ്ചിന്റേതാണ് തീരുമാനം. 2011ല്‍ ഇടതുമുന്നണി ഭരണത്തിന്റെ ഒടുവിലാണ് തടവുകാരെ മോചിപ്പിച്ചത്. അന്ന് 10 വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്ത് പോയവര്‍ ബാക്കി ശിക്ഷാ കാലയളവ് കൂടി ജയിലില്‍ കഴിയേണ്ടിവരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണമെന്നും ആറ് മാസത്തിനകം വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈയിടെ 36 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയിരുന്നു.
സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് ഇത്തരത്തില്‍ തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വ. ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 10 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് അന്ന് വിട്ടയച്ചതെന്നും പട്ടിക സഹിതം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 14 വര്‍ഷത്തെ ശിക്ഷ അനുഭവിക്കേണ്ടവര്‍ ഇതില്‍ എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് ഈ കണക്ക് വെളിപ്പെട്ടത്.
കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ 20 രാഷ്ട്രീയ തടവുകാരും വിട്ടയച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 45 പേരെയും ചീമേനി തുറന്ന ജയിലില്‍ നിന്ന് 24 പേരേയുമാണ് വിട്ടയച്ചത്. നെട്ടുകാല്‍ക്കേരി തുറന്ന ജയിലില്‍ നിന്നാണ് കൂടുതല്‍ പേരെ മോചിപ്പിച്ചത് 111 പേരെ.Recent News
  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്

  ജോസഫ് വീണ്ടും വെട്ടില്‍; ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ്

  മോദിയെപ്പോലെ കപട വാഗ്ദാനങ്ങള്‍ നല്‍കാറില്ല-രാഹുല്‍ ഗാന്ധി

  മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

  കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

  ശബരിമല വിഷയമാക്കുന്നതില്‍ തടസമില്ല

  കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക: തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടു

  ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം; സത്യം തെളിയിക്കാന്‍ സമസ്ത ഏതറ്റം വരെയും പോകും -ജിഫ്രി മുത്തുക്കോയ തങ്ങള്‍