updated on:2019-01-12 07:28 PM
അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

www.utharadesam.com 2019-01-12 07:28 PM,
ന്യൂഡല്‍ഹി: സി.ബി.ഐ ആസ്ഥാനത്തെ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട അലോക് വര്‍മ്മയെ അനുകൂലിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി.വി.സി) മേല്‍നോട്ട ചുമതലയുള്ള ജസ്റ്റിസ് എ.കെ പട്‌നായിക് രംഗത്തുവന്നു. വര്‍മ്മയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവില്ലെന്ന് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. അലോക് വര്‍മ്മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയിയെന്നും അല്‍പം സാവകാശം ആവാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടന്നത് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുമ്പില്‍ എത്തി മൊഴി നല്‍കിയിട്ടില്ല. അദ്ദേഹം ഒപ്പുവെച്ച രണ്ട് പേജിലുള്ള ഒരു കുറിപ്പ് മാത്രമാണ് മൊഴി എന്ന പേരില്‍ ലഭിച്ചത്. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ്മ സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയും മുമ്പായിരുന്നു പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതിയുടേതായിരുന്നു തീരുമാനം. ഇതില്‍ ഖാര്‍ഗെ നടപടിയോട് വിയോജിച്ചിരുന്നു.Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി

  ഖാദര്‍ഖാന്‍ അന്തരിച്ചു