updated on:2019-01-27 06:54 PM
നമ്പി നാരായണന്റെ പത്മ പുരസ്‌കാരത്തെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ കണ്ണന്താനം

www.utharadesam.com 2019-01-27 06:54 PM,
കൊച്ചി: ഐ.എസ്.ആര്‍.ഒ മുന്‍ സയന്റിസ്റ്റ് നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമാണെന്നും നമ്പി നാരായണനു ലഭിച്ച പത്മഭൂഷണ്‍ മലയാളിക്കുള്ള അംഗീകാരമായി കാണണമെന്നും അദേഹം പറഞ്ഞു.
സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്-കണ്ണന്താനം പറഞ്ഞു.
നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയ കേന്ദ്ര നടപടിയെ സെന്‍കുമാര്‍ വിമര്‍ശിച്ചതിനെ കുറിച്ചുള്ള പ്രതികരണത്തിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.
നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം വീണതു പോലെയാണെന്നായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമിറൂള്‍ ഇസ്ലാമിനും പത്മ പുരസ്‌കാരം ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സെന്‍കുമാര്‍ പറയുന്നത് അബദ്ധമാണെന്നായിരുന്നു ഇതിനുള്ള നമ്പി നാരായണന്റെ മറുപടി. സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് തനിക്ക് അറിയില്ല. താന്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാറെന്നും നമ്പി നാരായണന്‍ തിരിച്ചടിച്ചു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി