updated on:2019-02-04 08:02 PM
മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍

www.utharadesam.com 2019-02-04 08:02 PM,
ന്യൂഡല്‍ഹി/കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രത്തിനെതിരെ ഇന്നലെ രാത്രി ആരംഭിച്ച സത്യാഗ്രഹം ഇന്നും തുടരുന്നു. സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഇന്നെത്തും. സി.ബി.ഐയും മമതയും തമ്മിലുള്ള തര്‍ക്കം ഇന്ന് സുപ്രീം കോടതിയിലെത്തി. ചിട്ടിതട്ടിപ്പുകേസുകളിലെ അന്വേഷണം തടസപ്പെടുത്തുന്ന ബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സി.ബി.ഐ.യാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം കേള്‍ക്കണമെന്നും ബംഗാളില്‍ അസാധാരണ സാഹചര്യമാണുള്ളതെന്നും സി.ബി.ഐ.ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും ഹര്‍ജി നാളെ പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. എന്താണ് തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു. തെളിവ് നശിപ്പിച്ചുവെന്നതിന് രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. തെളിവ് നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നുള്ള സൂചനയും ചീഫ് ജസ്റ്റിസ് നല്‍കി . ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കുമെതിരെയാണ് സി.ബി.ഐ. ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നാണ് മമത ബാനര്‍ജി സമരം തുടങ്ങിയത്. അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥരെ ഇന്ന് രാവിലെ വിട്ടയച്ചു.



Recent News
  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  കേരളത്തില്‍ 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായെന്ന് മന്ത്രി

  കാലവര്‍ഷം: രണ്ട് മരണം

  ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

  പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തില്‍

  ആശങ്കയകലുന്നു; നിപ നിയന്ത്രണ വിധേയം

  പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

  കൊച്ചിയില്‍ യുവാവിന് നിപ?

  ബി.ജെ.പിയെ നേരിടാന്‍ 52 എം.പിമാര്‍ ധാരാളം-രാഹുല്‍