updated on:2019-02-05 07:21 PM
മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

www.utharadesam.com 2019-02-05 07:21 PM,
ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: ചിട്ടിതട്ടിപ്പുകേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാവണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചടി നല്‍കിക്കൊണ്ടുള്ള പരമോന്നത കോടതി വിധിയുണ്ടായത് ഇന്ന് രാവിലെയാണ്. ബലപ്രയോഗമോ അറസ്റ്റോ നടത്തരുതെന്നും അതേസമയം അന്വേഷണവുമായി കമ്മീഷണര്‍ സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. കോടതിയലക്ഷ്യ ഹര്‍ജിയുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും 19ന് ഹാജകാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 20 നകം നോട്ടീസിന് മറുപടി നല്‍കണം. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ കേസില്‍ തീരുമാനമെടുക്കും. ഷില്ലോങ്ങില്‍ വെച്ച് വേണം കമ്മീഷണറെ ചോദ്യം ചെയ്യാനെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസുമായി ബന്ധപ്പെട്ട രണ്ട് അപേക്ഷകളാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയിരിക്കുന്നത്. ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാതെ കൈമാറണമെന്നാവശ്യപ്പെട്ടുള്ളതാണ് ഒന്ന്. സുപ്രിം കോടതി വിധിയും ഉത്തരവുകളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള താണ് മറ്റൊരു ഹര്‍ജി.
അതേസമയം മമതാ ബാനര്‍ജി കോടതി നടപടിയെ സ്വാഗതം ചെയ്തു. ഇത് ധാര്‍മ്മിക വിജയമെന്ന് അവര്‍ അവകാശപ്പെട്ടു. കമ്മീഷണറുടെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തിന്റെ ബിഗ് ബോസാണെന്ന് മോദി ധരിക്കരുതെന്നും ഏറ്റവും വലിയ ബോസ് ജനാധിപത്യമാണെന്നും മമത പറഞ്ഞു.
പരസ്പര സഹകരണത്തോടെയുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും മമത പറഞ്ഞു. സമരം അവസാനിപ്പിക്കുന്നത് എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു