updated on:2019-02-06 06:58 PM
ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ

www.utharadesam.com 2019-02-06 06:58 PM,
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശ വിധിക്കെതിരായ ഹരജികളില്‍ വാദം തുടങ്ങി. 55 പുനപരിശോധനാ ഹരജികളിലും നാല് റിട്ട് ഹരജികളിലുമാണ് വാദം നടന്നുവരുന്നത്.
വിധിയില്‍ പിഴവ് എന്തെന്ന് വിശദീകരിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടു. എന്‍.എസ്.എസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരനാണ് വാദം ആരംഭിച്ചത്. ഭരണഘടനയുടെ 15,17,25 അനുഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്ക് പിഴച്ചുവെന്ന് എന്‍.എസ്.എസിന് വേണ്ടി ഹാജരായ പരാശരന്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജഡ്ജിമാരായ രോഹിന്റന്‍ നരിമാന്‍, എ.എം ഖാന്‍ വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ക്ഷേത്രങ്ങളെ പൊതു ഇടമാക്കി തുറന്നു കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. ഇതു പ്രകാരം ക്ഷേത്രത്തിലെ ആചാരങ്ങള്‍ മാറുന്നത് തെറ്റാണെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രതിഷ്ഠയുടെ അവകാശം സംരക്ഷിക്കണമെന്നും അറിയിച്ചുകൊണ്ടാണ് പരാശരന്‍ വാദം അവസാനിച്ചത്. തന്ത്രി കണ്ഠരര് രാജീവര്‍ക്കു വേണ്ടി വി. ഗിരിയാണ് ഹാജരായത്. വിലക്ക് പ്രതിഷ്ഠയുടെ ഭാവം കൊണ്ടാണെന്നും യുവതി പ്രവേശം വിലക്കിയത് ദേവന്റെ അവകാശമാണെന്നും അദ്ദേഹം വാദിച്ചു. തന്ത്രിക്ക് പ്രത്യേക അവകാശമുണ്ട്. ഹിന്ദു വിശ്വാസിയുടെ മൗലികാവകാശവും വിഗ്രഹത്തിന്റെ അവകാശവും പരസ്പര പൂരകമാണെന്നും ഗിരി അറിയിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി ഹാജരായി. വിഗ്രഹത്തിന്റെ പ്രത്യേകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ അവകാശം സംബന്ധിച്ച് ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മാത്രമാണ് വിധിയില്‍ ഊന്നല്‍ നല്‍കിയതെന്നും മറ്റുള്ളവര്‍ അത് പരിഗണിച്ചില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാട്ടി.Recent News
  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്

  കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി

  30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍

  മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

  മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍