updated on:2019-02-07 08:06 PM
ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്

www.utharadesam.com 2019-02-07 08:06 PM,
കൊല്‍ക്കത്ത: വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക് നീങ്ങുന്നു. സഖ്യമല്ല, മറിച്ച് സീറ്റുകളില്‍ പരസ്പര ധാരണയാണ് ഉണ്ടാകുക. സീറ്റുകള്‍ പങ്കിടുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നു വരുന്നു. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്. സിറ്റിംങ്ങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്ന ധാരണയില്‍ എത്തിയിട്ടുണ്ട്. നാളെ ചേരുന്ന സി.പി.എം. പി.ബി.യോഗത്തിന്റെ അനുമതി മാത്രമേ ലഭിക്കാനുള്ളൂ. ഒന്നിച്ച് നില്‍ക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയായിക്കഴിഞ്ഞതായി സി.പി.എം. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്നലെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും പിന്നീട് രാഹുലിന്റെ ഓഫീസ് മുറിയിലുമായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ സോമനാഥ് മിശ്ര സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് എതിരായിരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷനും പ്രചരണ വിഭാഗം മേധാവിയുമായ അധീര്‍ രഞ്ജന്‍ ചൗധരി സി.പി.എം. ധാരണക്ക് അനുകൂലമാണ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയിരുന്നെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല. 295 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 44 ഉം സി.പി.എമ്മിന് 26 സീറ്റും കിട്ടി. ഇടതുപക്ഷത്തിന് മൊത്തം 32 സീറ്റുകളേ നേടാനായുള്ളൂ.
കോണ്‍ഗ്രസ് സംഖ്യം തെറ്റായെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി വിലയിരുത്തുകയും ചെയ്തു.
ഇത്തവണ മമതയെയും ബി.ജെ.പി.യെയും നേരിടാന്‍ ധാരണയാവാമെന്ന നിലപാടിലാണ് സി.പി.എം.Recent News
  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ

  കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി

  30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍

  മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

  മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍