updated on:2019-02-09 08:09 PM
ഉമ്മന്‍ചാണ്ടി മത്സരത്തിനില്ല; കാസര്‍കോട്ട് സുബ്ബയ്യ റൈയെ പരിഗണിക്കുന്നു

www.utharadesam.com 2019-02-09 08:09 PM,
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചര്‍ച്ച ചെയ്യാന്‍ പി.സി.സി അധ്യക്ഷന്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാവുന്നു. താന്‍ മത്സരത്തിനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ കേന്ദ്ര നേതൃത്വം നിര്‍ബന്ധിക്കാനും സാധ്യതയില്ലെന്നാണറിയുന്നത്. കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ചാലക്കുടിയില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. സുധീരനെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വേണുഗോപാല്‍ ഇതിനകം പൂര്‍ത്തിയാക്കി. കാസര്‍കോട്ട് ബി. സുബ്ബയ്യറൈയെയാണ് പരിഗണിക്കുന്നത്. ഡി.സി.സി നേതാക്കളുടെ അഭിപ്രായമാരാഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.
വടകരയില്‍ എ.പി അബ്ദുല്ലക്കുട്ടിയും കണ്ണൂരില്‍ കെ. സുധാകരനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ത്ഥികളാവുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി. സിദ്ദിഖ്, എം.എം ഹസ്സന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. അതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത പി.സി.സി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ജനമഹായാത്രയിലായതിനാല്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കുന്നില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷുമാണ് പങ്കെടുക്കുന്നത്. അതിനിടെ ഘടക കക്ഷികളായ മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസിനും ഓരോ സീറ്റ് അധികം വേണമെന്നത് പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.Recent News
  വസന്തകുമാറിന്റെ ഭൗതിക ശരീരം വൈകിട്ടെത്തും

  സ്‌ഫോടനത്തിനുപയോഗിച്ചത് സൂപ്പര്‍ ജെല്‍-90ഉം ആര്‍.ഡി.എക്‌സും; ഏഴ് പേരെ ചോദ്യം ചെയ്യുന്നു

  തിരിച്ചടിക്കും-പ്രധാനമന്ത്രി

  യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

  ബി.ജെ.പി സാധ്യതാ പട്ടിക കൈമാറി; ഓരോ മണ്ഡലത്തിനും മൂന്നുപേര്‍ വീതം

  റഫാല്‍ ഇടപാടിന് മുമ്പേ അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടു

  ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 മരണം

  സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലേക്ക്; പ്രഖ്യാപനം പ്രചരണ ജാഥകള്‍ക്ക് ശേഷം

  റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; കത്ത് പുറത്ത്

  ബംഗാളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയിലേക്ക്

  ശബരിമല കേസില്‍ വാദം തുടങ്ങി; വിധി വൈകിട്ടോടെ

  കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി

  30 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാഞ്ഞങ്ങാട്ടെ ദമ്പതികള്‍ പിടിയില്‍

  മമതയ്ക്ക് തിരിച്ചടി; പൊലീസ് കമ്മീഷണര്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരാകണം

  മമത സമരം തുടരുന്നു; സി.ബി.ഐ.സുപ്രീം കോടതിയില്‍