updated on:2019-03-12 06:54 PM
കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മധ്യസ്ഥ ശ്രമവുമായി കോണ്‍ഗ്രസ്

www.utharadesam.com 2019-03-12 06:54 PM,
തൊടുപുഴ: പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം. ജോര്‍ജ്ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സി.പി.എമ്മിന സഹായിക്കാനാണെന്ന് ജോര്‍ജ്ജ് പറഞ്ഞു. അതിനിടെ പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാവുമെന്നും ഡല്‍ഹിയില്‍ നിന്ന് മടങ്ങിയാലുടന്‍ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടിയുമായും ജോസഫുമായും ചര്‍ച്ച നടത്തുമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ പറഞ്ഞു. കോട്ടയം യു.ഡി.എഫിന്റെ ഉറച്ച സീറ്റാണെന്നും ഇത് നഷ്ടപ്പെടുത്തുന്ന രീതിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും ബെന്നിബെഹ്‌നാന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ കോട്ടയം സീറ്റ് നല്‍കി ഇടുക്കി ജോസഫിന് നല്‍കാനുള്ള ഓരു പോം വഴിയും യു.ഡി.എഫ് നേതാക്കള്‍ ആലോചിക്കുന്നുണ്ട്. തൊടുപുഴക്കാരന്‍ കോട്ടയത്ത് മത്സരിക്കേണ്ടതില്ലെന്നായിരുന്നു മാണി വിഭാഗത്തിന്റെ പ്രധാനമായ ഒരാവശ്യം. ഇടുക്കിയില്‍ മത്സരിച്ചാല്‍ പ്രശ്‌നമുണ്ടാകാനിടയില്ല. എന്നാല്‍ മാണി ഇതിന് വഴങ്ങുമോ എന്ന് കണ്ടറിയണം. തിടുക്കപ്പെട്ട് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ അറിയിച്ചിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ ഇന്നലെ രാത്രി തന്നെ തോമസ് ചാഴിക്കാടനെ പ്രഖ്യാപിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന്റേത് അവരുടെ ആഭ്യന്തര കാര്യമെന്ന് രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അവര്‍തന്നെ പ്രശ്‌ന് പറഞ്ഞു തീര്‍ക്കും. ഞങ്ങളെ സമീപിച്ചാല്‍ ഇടപെടും- നേതാക്കള്‍ പറഞ്ഞു.
അതിനിടെ കോട്ടയത്ത് ജോസഫ് റിബലായി മത്സരിക്കണമെന്ന് പ്രവര്‍ത്തകരില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉയരുന്നുണ്ട്. യോഗം ചേര്‍ന്നതിന് ശേഷം ഇതില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവന്നാല്‍ എല്‍.ഡി.എഫ്. പരിഗണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മാണിക്കൊപ്പം തുടരണോ വേണ്ടയോ എന്ന് ജോസഫ് തീരുമാനിക്കട്ടെ. മഴക്ക് മുമ്പേ കുടപിടിക്കേണ്ട കാര്യമില്ല, അപ്പോള്‍ ആലോചിക്കാം- കോടിയേരി പറഞ്ഞു.Recent News
  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍

  മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

  കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിങ്ങിന് സാധ്യത

  കമല്‍ഹാസനെതിരെ ചെരുപ്പേറ്

  പുല്‍വാമയില്‍ മൂന്ന് ഭീകരരെ കൊന്നു; ഒരു സൈനികന് വീരമൃത്യു

  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

  കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

  താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണ്ണം പിടികൂടി

  പോസ്റ്റല്‍ ബാലറ്റിലെ തിരിമറി; യു.ഡി.എഫ് ഹൈക്കോടതിയിലേക്ക്