updated on:2019-03-13 07:13 PM
കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറല്‍ അടക്കം മൂന്ന് നിര്‍ദ്ദേശങ്ങളുമായി ജോസഫ്

www.utharadesam.com 2019-03-13 07:13 PM,
തിരുവനന്തപുരം: മാണി, ജോസഫ് വിഭാഗം പോര് മുറുകുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ഇന്ന് രാവിലെ ചര്‍ച്ച നടത്തി. മൂന്ന് കോണ്‍ഗ്രസ് നേതാക്കളെയും രാവിലെ വെവ്വേറെ കണ്ടതിനുശേഷം ഉച്ചയോടെ ഒരുമിച്ചുള്ള ചര്‍ച്ച തുടരുകയാണ്. കോട്ടയം സീറ്റിനുള്ള പരിഹാരം കാണാന്‍ മൂന്ന് നിര്‍ദ്ദേശങ്ങള്‍ ജോസഫ് മുന്നോട്ട് വെച്ചതായാണറിയുന്നത്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പകരം ഇടുക്കി കേരള കോണ്‍ഗ്രസിന് നല്‍കണമെന്നുമാണ് ആവശ്യം. ഉമ്മന്‍ചാണ്ടി കോട്ടയത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇത് നടക്കൂ. അങ്ങനെ വരുമ്പോള്‍ ഇടുക്കിയില്‍ തനിക്കും മുന്നണിക്കും ഒരുപോലെ സ്വീകാര്യമായ ആളെ മത്സരിപ്പിക്കാമെന്നും ജോസഫ് പറയുന്നു.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം