updated on:2019-03-14 07:14 PM
മാണിയോട് മൃദു സമീപനം വേണ്ടെന്ന് കോണ്‍ഗ്രസ്; തീരുമാനം നാളെയെന്ന് ജോസഫ്

www.utharadesam.com 2019-03-14 07:14 PM,
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് കര്‍ക്കശ നിലപാടിലേക്ക് പോകുന്നതായി അറിയുന്നു. മാണിയോട് മൃദു സമീപനം വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. കോട്ടയത്ത് മാണി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനെ മാറ്റി ഇരു കൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുകയോ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയോ വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവരുന്നത്. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരികയും കോണ്‍ഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് നല്‍കിയ കാര്യവും ഇവര്‍ ഉന്നയിക്കുന്നു. ഇന്ന് പി.കെ. കുഞ്ഞാലിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷം മാണിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തും.
കോട്ടയത്തെ തര്‍ക്കം പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്. എല്‍.ഡി.എഫ്.പ്രചരണത്തില്‍ ബഹുദൂരം മുമ്പോട്ട് പോയിക്കഴിഞ്ഞു. ഹൈക്കമാന്റിനും കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ പ്രതിഷേധമുണ്ട്. അതിനിടെ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും നാളെ വൈകിട്ടോടെ തീരുമാനമുണ്ടാവുമെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ മാണി വിഭാഗം ഒരു വിട്ടു വീഴ്ചക്കും ഇല്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്. കോട്ടയം സീറ്റ് വെച്ചുമാറാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.Recent News
  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍

  മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

  കള്ളവോട്ട്: കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീ പോളിങ്ങിന് സാധ്യത

  കമല്‍ഹാസനെതിരെ ചെരുപ്പേറ്

  പുല്‍വാമയില്‍ മൂന്ന് ഭീകരരെ കൊന്നു; ഒരു സൈനികന് വീരമൃത്യു

  നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ വഴിത്തിരിവില്‍; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

  കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

  താമരത്തോണി പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്

  തിരുവനന്തപുരത്ത് 25 കിലോ സ്വര്‍ണ്ണം പിടികൂടി

  പോസ്റ്റല്‍ ബാലറ്റിലെ തിരിമറി; യു.ഡി.എഫ് ഹൈക്കോടതിയിലേക്ക്