updated on:2019-03-27 07:40 PM
ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ ശക്തി -പ്രധാനമന്ത്രി

www.utharadesam.com 2019-03-27 07:40 PM,
ന്യൂഡല്‍ഹി: ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ ശക്തിയായി മാറിയിരിക്കുകയാണെന്നും മിസൈല്‍ വേധ പരീക്ഷണത്തില്‍ ഇന്ത്യ അഭിമാനകരമായ വിജയം നേടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഉപഗ്രഹത്തെ അക്രമിച്ച് വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാഷ്ട്രമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മിനുട്ട് കൊണ്ടാണ് ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മിഷന്‍ ശക്തി എന്ന് പേരിട്ട പദ്ധതിയുടെ വിജയം രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 12.24നാണ് പ്രധാനമന്ത്രി തന്റെ അഭിസംബോധന ആരംഭിച്ചത്. 10 മിനുട്ട് നീണ്ടുനിന്നു. രാവിലെ 11.45ന് താന്‍ ഒരു സുപ്രധാന സന്ദേശം കൈമാറുമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നത് മുതല്‍ രാജ്യം ആകാംക്ഷയുടെ മുള്‍മുനയില്‍ എന്തെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി