updated on:2019-04-04 07:39 PM
ആവേശം വാനോളമുയര്‍ത്തി വയനാട് രാഹുല്‍ പത്രിക നല്‍കി

www.utharadesam.com 2019-04-04 07:39 PM,
കല്‍പറ്റ: ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇന്നുച്ചയ്ക്ക് 11.30ഓടെയാണ് വയനാട് കലക്ടറേറ്റിലെത്തി കലക്ടര്‍ എ.ആര്‍ അജയകുമാര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. രാവിലെ 10.30ഓടെയാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്ടറില്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെ കെ.സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ സ്വീകരിച്ചു. രമേശ് ചെന്നിത്തല രാഹുല്‍ഗാന്ധിക്കൊപ്പമാണ് ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. സുരക്ഷ വകവെക്കാതെ കൂടിനിന്നവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി എത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. 11.30ഓടെ കലക്ടറേറ്റിലെത്തി നാല് സെറ്റ് പത്രികകളാണ് നല്‍കിയത്. പത്രിക നല്‍കിയതിന് ശേഷം മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡ് ഷോ നടത്തിയത്. മലപ്പുറം, വയനാട് ഡി.സി.സി പ്രസിഡണ്ടുമാര്‍, ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്, കെ.സി വേണുഗോപാല്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് കലക്ടറേറ്റിലെത്തി പത്രികാസമര്‍പ്പണത്തിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജനബാഹുല്യം നിയന്ത്രിക്കാനാവാതെ റോഡിനിരുവശത്തും ബാരിക്കേടുകള്‍ കെട്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വൈത്തിരി വെടിവെപ്പിന് തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള ജന. സെക്രട്ടറി പദവി ഏറ്റെടുത്തത്തിന് ശേഷം ആദ്യമായാണ് പ്രിയങ്ക കേരളത്തിലെത്തുന്നത്.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി