updated on:2019-04-11 07:50 PM
ആന്ധ്രയില്‍ ഏറ്റുമുട്ടല്‍; ബൂത്ത് തകര്‍ത്തു, വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞു

www.utharadesam.com 2019-04-11 07:50 PM,
ഹൈദരാബാദ്: വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം തന്നെ ആക്രമത്തിലും സംഘര്‍ഷങ്ങളിലേക്കും നീങ്ങുകയാണ്. ആന്ധ്രയില്‍ ടി.ഡി.പി.പ്രവര്‍ത്തകരും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം. ഗുണ്ടൂരിലാണ് ഇരുപക്ഷവും ഏറ്റുമുട്ടിയത്. അതോടെ ഇവിടെ വോട്ടെടുപ്പ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. വെസ്റ്റ് ഗോദാവരിയില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. ഗുണ്ടൂരില്‍ ജനസേനാ സ്ഥാനാര്‍ത്ഥി വോട്ടിങ്ങ് യന്ത്രം വലിച്ചെറിഞ്ഞ് തകര്‍ത്തു. വോട്ടിങ്ങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഗുണ്ടൂരിലെ തന്നെ 100-ാം നമ്പര്‍ ബൂത്ത് ചിലര്‍ അടിച്ചു തകര്‍ത്തു. ഇവിടെയും ടി.ഡി.പി -വൈ.എസ്.ആര്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുന്നത് തടയാന്‍ പൊലീസിനും സാധിച്ചില്ല.
മറ്റ് സ്ഥലങ്ങളിലൊക്കെ ഒന്നാം ഘട്ട പോളിങ്ങ് സമാധാനപരമായി പുരോഗമിക്കുന്നു. 91 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്ങ്. ഭേദപ്പെട്ട പോളിങ്ങാണ് എല്ലായിടത്തും. ഉത്തര്‍പ്രദേശ്.
ആന്ധ്ര, തെലുങ്കാന, അസം, പശ്ചിമ ബംഗാള്‍, സിക്കിം, ത്രിപുര തുടങ്ങി 20 സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്ര, അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ഇതോടൊപ്പം നടക്കുന്നുണ്ട്. നിധിന്‍ ഗഡ്കരി, അജിത് സിങ്ങ്, ഹരീഷ് റാവത്ത് തുടങ്ങിയവരുടെ വിധി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.
അതിനിടെ പശ്ചിമ ബംഗാളില്‍ നിന്നും അക്രമത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി. പ്രവര്‍ത്തകരാണ് ഏറ്റുമുട്ടുന്നത്.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന