updated on:2019-04-11 08:57 PM
കെ.എം. മാണിയുടെ സംസ്‌ക്കാരചടങ്ങ് വൈകിട്ട്

www.utharadesam.com 2019-04-11 08:57 PM,
പാല: കേരള കോണ്‍ഗ്രസിന്റെ അമരക്കാരനും ഇക്കാലമത്രയും പാലാ മണ്ഡലത്തിന്റെ ജനപ്രതിനിധിയുമായ കെ.എം. മാണിക്ക് വിടനല്‍കാനൊരുങ്ങി ജന്മനാട്. മാണി സാറിനെ അവസാനമായി ഒരു നോക്കുകാണാന്‍ കരിങ്ങോഴക്കല്‍ വീട്ടിലേക്ക് ഇന്നും ഒഴുകിയെത്തിയത് നൂറുകണക്കിനാളുകളാണ്. മണിക്കൂറുകള്‍ വൈകിയാണ് മാണിയുടെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര പാലായിലെത്തിയത്. ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്ന് രാവിലെയാണ് എത്തിയത്. പുലര്‍ച്ചെ സമയത്തും നിരവധിയാളുകള്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ സൗകര്യമൊരുക്കി. വിവിധ സഭകളുടെ പിതാക്കന്മാര്‍, സംവിധായകന്‍ രഞ്ജി പണിക്കര്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരൊക്കെയെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഇന്ന് 2മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സംസ്‌ക്കാര ശുശ്രൂഷ ചടങ്ങുകള്‍ ആരംഭിക്കും. പിന്നീട് വിലാപയാത്രയായി പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിക്കും.Recent News
  വോട്ടെടുപ്പിനിടെ മൂന്ന് പേര്‍ കുഴഞ്ഞു വീണു മരിച്ചു

  ഉച്ചവരെ കനത്ത പോളിങ്ങ്; പലേടത്തും വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കി

  ചിലരുടെയൊക്കെ അതിമോഹം തകര്‍ന്നടിയും-മുഖ്യമന്ത്രി

  വോട്ടര്‍ ഐഡിക്ക് ഐ.ഇ.ഡിയേക്കാള്‍ ശക്തിയുണ്ട് - പ്രധാനമന്ത്രി

  യന്ത്രം പണിമുടക്കി; മോഹന്‍ലാല്‍ ക്യൂവില്‍ ഒരുമണിക്കൂര്‍ കാത്തിരുന്നു

  സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട റസീനയുടെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം

  പൂക്കളുടെ സൗരഭ്യം പരത്തിയ സീനുമയുടെ വേര്‍പാട് പൂക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്

  കൊളംബോ സ്‌ഫോടനം; മരണ സംഖ്യ 290 ആയി

  മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീന ഖാദറിന്റെ മയ്യത്ത് കൊളംബോയില്‍ ഖബറടക്കി

  കേരളത്തില്‍ എന്‍.ഡി.എ. നാലില്‍ കൂടുതല്‍ സീറ്റ് നേടും -കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

  കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും

  ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍