updated on:2019-04-12 08:17 PM
എട്ട് മുന്‍ സൈനിക മേധാവികള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി

www.utharadesam.com 2019-04-12 08:17 PM,
ന്യൂഡല്‍ഹി: ലാത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തിയ വിവാദ പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് എട്ട് മുന്‍ സൈനികമേധാവികള്‍ ഉള്‍പ്പെടെ 156 സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നവെന്നും ഇത് തടയണമെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. വിരമിച്ച കരസേന- വ്യോമസേന-നാവികസേന തലവന്മാര്‍ ഉള്‍പ്പെടെ 156 പേരാണ് രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ പേരില്‍ പ്രധാന മന്ത്രി വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി ഉയര്‍ന്നത്.
പ്രധാനമന്ത്രിയുടെ പ്രസംഗം പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും നടപടിവെണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈനിക യൂണിഫോം ധരിക്കുന്നതും അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. എന്നാല്‍ പലയിടത്തും ചില നേതാക്കള്‍ ഇതാവര്‍ത്തിക്കുന്നതായും കത്തില്‍ പറയുന്നു.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന