updated on:2019-04-13 08:16 PM
വിവാദ പ്രസംഗം: മേനകാ ഗാന്ധിക്ക് നോട്ടീസ്

www.utharadesam.com 2019-04-13 08:16 PM,
സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ മജിസ്‌ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മേനകയുടെ പരാമര്‍ശം സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും അയച്ചിട്ടുണ്ട്. മുസ്‌ലീങ്ങളുടെ വോട്ട് ഇല്ലാതെയാണ് തന്റെ ജയമെങ്കില്‍ അവരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടാവില്ല എന്നാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മേനകാ ഗാന്ധി പ്രസംഗിച്ചത്. 'ഞാന്‍ ഇതിനകം തന്നെ ജയിച്ചു കഴിഞ്ഞു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്‌ലിങ്ങളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അതു നല്ലതെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് എനിക്ക് വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഹരിക്കാന്‍ എനിക്ക് ബാധ്യത ഉണ്ടാവില്ല. എല്ലാം ഒരു കൊടുക്കല്‍ വാങ്ങലാണല്ലോ...' ഇങ്ങനെയായിരുന്നു സുല്‍ത്താന്‍പൂരില്‍ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനിയില്‍ മേനകാ ഗാന്ധി പ്രസംഗിച്ചത്. മൂന്ന് മിനുട്ട് നീണ്ടുനില്‍ക്കുന്ന ഈ പ്രസംഗം ചൂണ്ടിക്കാട്ടി മേനകക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുക്കാന്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.Recent News
  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന