updated on:2019-04-13 08:19 PM
ഡോ.ഡി. ബാബുപോള്‍ അന്തരിച്ചു

www.utharadesam.com 2019-04-13 08:19 PM,
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഡി. ബാബുപോള്‍(78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. പ്രമേഹം മൂലം കാലില്‍ ഉണ്ടായ മുറിവില്‍ നിന്നുണ്ടായ അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം. മികച്ച ഭരണാധികാരി എന്ന നിലയില്‍ പ്രശസ്തനായിരുന്നു ബാബുപോള്‍. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉറക്കെ പറഞ്ഞ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. 40 വര്‍ഷത്തോളം അദ്ദേഹം സംസ്ഥാനത്തിന്റെ ഉയര്‍ന്ന പദവികളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചു. തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ അംഗം, കൊച്ചിന്‍ ഫോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആറ് വര്‍ഷം ചീഫ് സെക്രട്ടറി റാങ്കില്‍ പ്രവര്‍ത്തിച്ചുവെങ്കിലും അദ്ദേഹം ചീഫ് സെക്രട്ടറിയുടെ കസേരയില്‍ എത്തിയില്ല. കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ഇടുക്കി ജല വൈദ്യുതി പദ്ധതി യാഥാര്‍ത്ഥ്യമായത് ബാബുപോളിന്റെ നേതൃത്വത്തിലായിരുന്നു. 30ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആറ് ലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 വര്‍ഷം ഗവേഷണം ചെയ്ത് തയ്യാറാക്കിയ ' വേദ ശബ്ദ രത്‌നാകാരം' മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവാണ്. ഏഴാം റാങ്കോടെയാണ് ഐ.എ.എസ്. വിജയിച്ചത്. ഭാര്യ: പരേതയായ നിര്‍മ്മല പോള്‍. മക്കള്‍: ചെറിയാന്‍ സി. പോള്‍, മറിയം സി. പോള്‍.Recent News
  വോട്ടെടുപ്പിനിടെ മൂന്ന് പേര്‍ കുഴഞ്ഞു വീണു മരിച്ചു

  ഉച്ചവരെ കനത്ത പോളിങ്ങ്; പലേടത്തും വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കി

  ചിലരുടെയൊക്കെ അതിമോഹം തകര്‍ന്നടിയും-മുഖ്യമന്ത്രി

  വോട്ടര്‍ ഐഡിക്ക് ഐ.ഇ.ഡിയേക്കാള്‍ ശക്തിയുണ്ട് - പ്രധാനമന്ത്രി

  യന്ത്രം പണിമുടക്കി; മോഹന്‍ലാല്‍ ക്യൂവില്‍ ഒരുമണിക്കൂര്‍ കാത്തിരുന്നു

  സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട റസീനയുടെ കുടുംബത്തിന് ശ്രീലങ്കയുമായി എട്ട് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം

  പൂക്കളുടെ സൗരഭ്യം പരത്തിയ സീനുമയുടെ വേര്‍പാട് പൂക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്

  കൊളംബോ സ്‌ഫോടനം; മരണ സംഖ്യ 290 ആയി

  മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീന ഖാദറിന്റെ മയ്യത്ത് കൊളംബോയില്‍ ഖബറടക്കി

  കേരളത്തില്‍ എന്‍.ഡി.എ. നാലില്‍ കൂടുതല്‍ സീറ്റ് നേടും -കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍

  കൊളംബോയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയും

  ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

  വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

  രണ്ടാംഘട്ടം തുടങ്ങി; കനത്ത പോളിങ്ങ്, സമാധാനപരം

  അംബാനിക്ക് 30,000 കോടി നല്‍കിയതാണ് ദേശവിരുദ്ധത-രാഹുല്‍