updated on:2019-04-19 08:04 PM
വീണ്ടും ക്രൂരത: അമ്മയുടെ മര്‍ദ്ദനമേറ്റ കുട്ടി മരിച്ചു

www.utharadesam.com 2019-04-19 08:04 PM,
കൊച്ചി: അമ്മയുടെ ക്രൂരമര്‍ദ്ദനമേറ്റ മറ്റൊരു പിഞ്ചുകുഞ്ഞ് കൂടി മരണത്തിന് കീഴടങ്ങി. മര്‍ദ്ദനമേറ്റ നിലയില്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരനാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മരണപ്പെട്ടത്. തലക്കേറ്റ മാരകമായ മുറിവാണ് ജീവന്‍ നഷ്ടപ്പെടുത്തിയത്.
കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവ് ഝാര്‍ഖണ്ഡ് സ്വദേശി ഹെന(28)യെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടി മരണപ്പെട്ടതോടെ അമ്മയുടെ പേരില്‍ കൊലപാതക കുറ്റം ചുമത്തി.
കുട്ടിയുടെ അമ്മയുടെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പൊലീസ് ഝാര്‍ഖണ്ടിലേക്ക് തിരിച്ചിരിക്കുകയാണ്. കുസൃതി കാട്ടിയതിന് അടുക്കളയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതോടെയാണ് അമ്മയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് മസ്തിഷ്‌കത്തില്‍ രക്തസ്രാവവുമായി കുട്ടിയെ രാജഗിരി ആസ്പത്രിയിലെത്തിച്ചത്. അടുക്കളയില്‍ വീണെന്നാണ് അച്ഛന്‍ ബംഗാള്‍ സ്വദേശി ഷാജിത് ഖാനും സുഹൃത്തും പറഞ്ഞത്. എന്നാല്‍ നിലത്തുവീണാല്‍ ഇത്ര വലിയ പരിക്ക് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയമായിരുന്നു. കുട്ടിയുടെ ദേഹമാസകലം ചതവ് കണ്ടെത്തിയതിന് പുറമെ പിന്‍ഭാഗത്ത് പൊള്ളലേറ്റ പാടുകൂടി കണ്ടതോടെ പൊലീസില്‍ അറിയിച്ചു. ബുധനാഴ്ച രാത്രി തന്നെ കുട്ടിയുടെ മസ്തിഷ്‌കത്തില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കം ചെയ്യാന്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ആസ്പത്രിയിലെത്തിയ ഏലൂര്‍ പൊലീസ് അച്ഛനേയും മറ്റൊരു സംഘം വീട്ടിലെത്തി കുട്ടിയുടെ അമ്മയേയും ചോദ്യം ചെയ്തു. ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോള്‍ കുട്ടി സ്ലാബില്‍ നിന്ന് വീണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ മറ്റ് പരിക്കുകള്‍ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവര്‍ കുറ്റം സമ്മതിച്ചു.
കുട്ടിയുടെ പിന്നിലേറ്റ പൊള്ളല്‍ ഇവര്‍ ചട്ടുകം പഴുപ്പിച്ചുവെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പൊലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെകുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളു. കുട്ടിയെ ആസ്പത്രിയിലെത്തിക്കുക മാത്രമാണ് ഇയാള്‍ ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇതില്‍ ഉറച്ചുനിന്നതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പൊലീസ് നിഗമനം. ഇതോടെ പിന്നില്‍ അമ്മ തന്നെയെന്ന് പൊലീസ് ഉറപ്പിച്ചു. ഇവരേയും കൊണ്ട് സംഭവം നടന്ന വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ഏലൂര്‍ സി.ഐ. എം.സി ജിംസ്റ്റലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അടുത്തിടെ തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ബാലന്‍ മരിച്ച് ഏറെ താമസിയാതെയാണ് പുതിയ സംഭവം.Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം