updated on:2019-04-20 07:11 PM
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം; ബ്ലാക്ക്‌മെയിലിങ്ങെന്ന് രഞ്ജന്‍ ഗൊഗോയ്

www.utharadesam.com 2019-04-20 07:11 PM,
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കോടതിയുടെ അടിയന്തിര സിറ്റിംഗ് ചേര്‍ന്നു. സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് പരാതിക്കാരി. എന്നാല്‍ തനിക്കെതിരായ പരാതി തള്ളിയ ജസ്റ്റിസ് ഗൊഗോയ് ഇത് ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്ന് പ്രതികരിച്ചു. 22 ജഡ്ജിമാര്‍ക്കാണ് മുന്‍ ജീവനക്കാരി പരാതി നല്‍കിയത്. സുപ്രീംകോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വര്‍ഷം മുമ്പ് ജീവനക്കാരിയെ പിരിച്ചു വിട്ടിരുന്നു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ജീവനക്കാരി പണം വാങ്ങി ജോലി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഇന്ന് പട്യാല കോടതി പരിഗണിക്കാനിരിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതിയുമായി രംഗത്ത് വന്നത്. കോടതിക്ക് ഇപ്പോള്‍ അവധിയാണ്. ഇതിനിടയിലാണ് ഒരു അടിയന്തിര സിറ്റിംഗ് ഉണ്ടെന്ന അറിയിപ്പ് സുപ്രീംകോടതിയില്‍ നിന്ന് ഇന്ന് രാവിലെ ഉണ്ടായത്. ആരോപണം സംബന്ധിച്ച് ഉചിതമായ ബെഞ്ച് പരിശോധിക്കാന്‍ സിറ്റിംഗില്‍ തീരുമാനിച്ചു. തനിക്കെതിരെ ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതെന്നും പണം കൊണ്ടും മറ്റ് സ്വാധീനം കൊണ്ടും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ നടത്തിയ വന്‍ ഗൂഡാലോചനയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. വിശ്വാസ്യത മാത്രമാണ് തന്റെ സമ്പാദ്യം. 20 വര്‍ഷമായി ജഡ്ജിയായി സേവനമനുഷ്ടിച്ചു വരുന്നതിനുള്ള പ്രതിഫലമാണോ ഇതെന്നും പരാതിക്കാരി മാത്രമല്ല വലിയൊരു സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാ ജീവനക്കാരോടും താന്‍ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. ഒന്നരമാസം മാത്രമാണ് പരാതിക്കാരി ഇവിടെ ജോലി ചെയ്തത്. അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. അതുകൊണ്ട് തന്നെ ആരോപണമുയര്‍ന്നപ്പോള്‍ മറുപടി നല്‍കാന്‍ മാത്രം ഗൗരവമുണ്ടെന്ന് കരുതിയിരുന്നില്ല. ജീവനക്കാരിയുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതി ഉന്നയിച്ച സുപ്രീം കോടതി വനിതാ ജീവനക്കാരിക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. അവര്‍ എങ്ങനെയാണ് സുപ്രീം കോടതി സര്‍വീസില്‍ കയറിയതെന്ന് അറിയില്ല. ഇതിനെക്കുറിച്ച് ഡെല്‍ഹി പൊലീസില്‍ അന്വേഷണം നടത്തിയെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. പണം കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലായപ്പോഴാണ് പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ മാത്രമാണ് പൂര്‍ണ സ്വയംഭരണത്തോടെ പ്രവര്‍ത്തിക്കുന്നത്.Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം