updated on:2019-04-22 07:44 PM
മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീന ഖാദറിന്റെ മയ്യത്ത് കൊളംബോയില്‍ ഖബറടക്കി

www.utharadesam.com 2019-04-22 07:44 PM,
കൊളംബോ: ശ്രീലങ്കയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിനി റസീനഖാദറി(58)ന്റെ മയ്യത്ത് ഇന്ന് രാവിലെ ഒമ്പതര മണിയോടെ കൊളംബോയിലെ ദേഹിവാല ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
ദുബായിലുണ്ടായിരുന്ന ഭര്‍ത്താവ് മംഗളരുവിലെ കുലായ് കുക്കാടി അബ്ദുല്‍ ഖാദര്‍ ഇന്ന് രാവിലെ കൊളംബോയിലെത്തിയ ഉടനെയായിരുന്നു ഖബറടക്കം. റസീനയുടെ സഹോദരനും കൊളംബോയിലെ വ്യാപാരിയുമായ പി.എസ്.എ. ബഷീര്‍ ആസ്പത്രിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ശ്രീലങ്ക വാവുണിയ നഗരസഭയുടെ വൈസ് ചെയര്‍മാനായിരുന്ന പരേതരായ പി.എസ്. അബ്ദുല്ലയുടെയും സാക്കിയാബിയുടെയും മകളാണ് റസീന.
അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ഫറ, ഖാന്‍ഫര്‍ എന്നിവര്‍ മക്കളാണ്. ഇരുവരും നാളെ വൈകിട്ടോടെ കൊളംബോയിലെത്തും.
മരണ വിവരമറിഞ്ഞ് റസീനയുടെ സഹോദരി ഫൗസില്‍ ഹിദായ (കോഴിക്കോട്), ബന്ധുക്കളായ ഡോ. അമീര്‍ അലി, പി.എസ്.എം. നാസര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവര്‍ ശ്രീലങ്കയിലെത്തിയിട്ടുണ്ട്.



Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍