updated on:2019-04-22 08:15 PM
കൊളംബോ സ്‌ഫോടനം; മരണ സംഖ്യ 290 ആയി

www.utharadesam.com 2019-04-22 08:15 PM,
കൊളംബോ: ലോകത്തെ തന്നെ നടുക്കിയ ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. 500ലധികം പേര്‍ പരിക്കുകളോടെ ആസ്പത്രികളിലാണ്. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി റസീനയടക്കം ഏഴുപേര്‍ ഇന്ത്യക്കാരും.
കര്‍ണാടകയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോയ ജെ.ഡി.എസ്. പ്രവര്‍ത്തകരായ ഏഴംഗ സംഘത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്ന് രാവിലെ കര്‍ണാടക മുഖ്യമന്ത്രി കുമാര സ്വാമി അറിയിച്ചു. മറ്റ് അഞ്ചുപേരെ കുറിച്ച് വിവരമില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 27പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ രാജ്യാന്തര ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.



Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍