updated on:2019-04-23 07:18 PM
ഉച്ചവരെ കനത്ത പോളിങ്ങ്; പലേടത്തും വോട്ടിങ്ങ് യന്ത്രങ്ങള്‍ പണിമുടക്കി

www.utharadesam.com 2019-04-23 07:18 PM,
തിരുവനന്തപുരം: കേരളം പോളിങ്ങ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ ഉച്ചവരെ സംസ്ഥാനത്ത് കനത്ത പോളിങ്ങ്. ആദ്യ ആറ് മണിക്കൂറിനുള്ളില്‍ 46 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായാണ് കണക്കാക്കുന്നത്. വാശിയേറിയ മത്സരങ്ങള്‍ നടക്കുന്ന വടകര, കണ്ണൂര്‍, പത്തനംതിട്ട, വയനാട്, പൊന്നാനി തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉച്ചയോടെ കനത്ത പോളിങ്ങ് രേഖപ്പെടുത്തിയത്. കാസര്‍കോട് ജില്ലയിലും സംസ്ഥാന ശരാശരിയോടൊപ്പം തന്നെ പോളിങ്ങ് രേഖപ്പെടുത്തി. പയ്യന്നൂര്‍, കല്ല്യാശേരി ഭാഗങ്ങളില്‍ കൂടുതല്‍ പോളിങ്ങ് രേഖപ്പെടുത്തിയപ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലാണ് കുറഞ്ഞ പോളിങ്ങ് രേഖപ്പെടുത്തിയത്. രാഹുല്‍ഗാന്ധി ജനവിധി തേടുന്ന വയനാട്ടില്‍ കനത്ത പോളിങ്ങാണ് നടക്കുന്നത്. പത്തനംതിട്ടയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ തുടങ്ങിയ മേഖലകളില്‍ റിക്കാര്‍ഡ് പോളിങ്ങാണ്. ന്യൂനപക്ഷമേഖലയിലുള്ളവര്‍ കൂടുതലുള്ള സ്ഥമാണിത്.
അതിനിടെ വോട്ടിങ്ങ് യന്ത്രങ്ങളെപ്പറ്റി വ്യാപകമായ പരാതിയാണ് ഉയര്‍ന്നത്. തിരുവനന്തപുരം കോവളത്ത് ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്‌നം തെളിഞ്ഞതായി പരാതിയുണ്ടായി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ബൂത്തിലും സമാനമായ സംഭവമുണ്ടായി. ജില്ലാ കലക്ടറും പ്രിസൈഡിംഗ് ഓഫീര്‍മാരും എത്തി പരിശോധിച്ചെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് അവര്‍ പറഞ്ഞു. കോവളത്ത് 76 പേര്‍ വോട്ട് ചെയ്തു കഴിഞ്ഞപ്പോഴാണ് പരാതി ഉയര്‍ന്നത്. സംസ്ഥാനത്ത് മറ്റ് പല ഭാഗങ്ങളിലും വോട്ടിങ്ങ് യന്ത്രത്തകരാറുകള്‍ മൂലം മണിക്കൂറുകളോളം വൈകിയാണ് വോട്ടിങ്ങ് തുടങ്ങിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരെല്ലാം രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു.Recent News
  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം

  പര്‍ദ ധരിച്ച് മുഖംമറച്ചവരെ വോട്ടുചെയ്യാന്‍ അനുവദിക്കരുത്-എം.വി ജയരാജന്‍

  ഗാന്ധിജിയെ വീണ്ടും അപമാനിച്ച് ബി.ജെ.പി. നേതാക്കള്‍