updated on:2019-04-28 07:15 PM
കള്ളവോട്ട്; കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി

www.utharadesam.com 2019-04-28 07:15 PM,
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചില ബൂത്തുകളില്‍ കള്ളവോട്ടുകള്‍ നടന്നുവെന്നതിന് തെളിവായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി പരിശോധിക്കുന്നു. കള്ളവോട്ട് സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് അറിയുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കലക്ടര്‍മാരുടെ സംയുക്ത റിപ്പോര്‍ട്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഏതാനും ദിവസങ്ങള്‍ക്കകം നല്‍കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. കള്ളവോട്ട് നടന്നുവെന്ന് പറയപ്പെടുന്ന ബൂത്തുകളിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയതിന് ശേഷമാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കള്ളവോട്ട് നടന്നതായി വെളിപ്പെടുത്തി ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ്ക്യാം ഓപ്പറേറ്റര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയതായാണ് സൂചന. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍പെട്ടതും കണ്ണൂര്‍ ജില്ലയിലെ പിലാത്തറയില്‍ ഉള്‍പ്പെട്ടതുമായ 19-ാം നമ്പര്‍ ബൂത്തില്‍ ആറ് കള്ളവോട്ടുകള്‍ നടന്നുവെന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ജില്ലാ വരണാധികാരികള്‍ കൂടിയായ കണ്ണൂര്‍, കാസര്‍കോട് ജില്ലാ കലക്ടര്‍മാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. ഈ ബൂത്ത് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലാണെങ്കിലും കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ വരുന്നതിനാല്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ചുമതല. തൃക്കരിപ്പൂരില്‍ നടന്നതായി പറയുന്ന കള്ളവോട്ട് ആരോപണത്തെ കുറിച്ച് പ്രാഥമിക വിവരം നല്‍കിയെന്ന് ഡോ. സജിത് ബാബു പറഞ്ഞു. ചാനലില്‍ കണ്ട ദൃശ്യങ്ങളെ കുറിച്ച് മാത്രമേ ഇപ്പോള്‍ തനിക്ക് അറിയുകയുള്ളുവെന്നും ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വിശദ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കള്ളവോട്ട് നടന്നതായുള്ള വെളിപ്പെടുത്തല്‍ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വവും കാസര്‍കോട് ജില്ലാ നേതാക്കളും നിഷേധിച്ചിട്ടുണ്ട്. നടന്നത് കള്ളവോട്ടല്ലെന്നും ഓപ്പണ്‍ വോട്ടാണെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി