updated on:2019-05-10 07:22 PM
അയോധ്യ ഭൂമി തര്‍ക്കകേസ്; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് സമയം നീട്ടി നല്‍കി

www.utharadesam.com 2019-05-10 07:22 PM,
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ പരിഹാരം കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്.
കൂടുതല്‍ സമയം വേണമെന്ന മൂന്നംഗ മാധ്യസ്ഥ സമിതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റീസ് എഫ്.എം.ഐ. കലീഫുല്ലയുടെ അധ്യക്ഷതയില്‍ കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
ചീഫ് ജസ്റ്റീസ് രജ്ജന്‍ ഗൊഗോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചംഗ ബെഞ്ചാണ് സമയം നീട്ടി നല്‍കിയത്. കോടതിക്ക് മുമ്പാകെ സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാധ്യസ്ഥ സമിതിക്ക് മുമ്പാകെ വിവിധ കക്ഷികള്‍ക്ക് എതിരഭിപ്രായങ്ങള്‍ അറിയിക്കാന്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
ജഡ്ജി കലിഫുല്ലയ്ക്ക് പുറമെ ജീവന കല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലുള്ളത്.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം