updated on:2019-05-13 06:57 PM
പോസ്റ്റല്‍ ബാലറ്റിലെ തിരിമറി; യു.ഡി.എഫ് ഹൈക്കോടതിയിലേക്ക്

www.utharadesam.com 2019-05-13 06:57 PM,
തിരുവനന്തപുരം/കൊച്ചി: പോസ്റ്റല്‍ ബാലറ്റുകളിലെ തിരിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സി.പി.എം. അനുകൂല പൊലീസ് സംഘടന ഇടപെട്ട് പോസ്റ്റല്‍ ബാലറ്റുകളെല്ലാം ഒന്നിച്ച് അവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുന്നതിനിടയിലാണ് യു.ഡി.എഫ്. കോടതി കയറുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നീതികിട്ടാനിടയില്ലാത്തതിനാലാണ് കോടതി തന്നെ നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വാങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിക്ക് നല്‍കിയതിനുള്ള തെളിവുകളടക്കമായാണ് കോടതിയെ സമീപിക്കുന്നത്. ഈ ബാലറ്റുകള്‍ പിന്‍വലിച്ച് ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ബേക്കല്‍ പൊലീസിലെ 33 പേര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നിഷേധിച്ച കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഇത് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിച്ച് വരികയാണ്. പൊലീസുകാരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി. വിനോദിനാണ് അന്വേഷണ ചുമതല. റൈറ്റര്‍ ആ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ അടക്കമുള്ളവരുടെ മൊഴിയെടുത്തു. പൊലീസ് സ്റ്റേഷനിലെ രജിസ്റ്ററും പരിശോധിച്ചു. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട് നിയമസഭാ മണ്ഡലങ്ങളിലെ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടാണ് ലഭിക്കാതിരുന്നത്.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു