updated on:2019-05-14 07:26 PM
കോണ്‍ഗ്രസ് വിളിച്ച യോഗത്തിന് നേതാക്കള്‍ എത്തില്ല

www.utharadesam.com 2019-05-14 07:26 PM,
ന്യൂഡല്‍ഹി: മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് എന്നീ നേതാക്കളാണ് യോഗത്തിനെത്തില്ലെന്ന് അറിയിച്ചത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരിക്കാനുള്ള നീക്കത്തിനാണ് തുടക്കത്തിലേ വിള്ളല്‍ വീണത്. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചിരുത്താനുള്ള ശ്രമം നടത്തിയത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മറ്റുള്ളവരെല്ലാം ഇതിന് പിന്തുണ നല്‍കുക എന്ന ആശയമാണ് ചന്ദ്രബാബുനായിഡു മുന്നോട്ട് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് നേതാക്കളും സ്വീകരിക്കുന്നത്. മായാവതിക്കും മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തില്‍ നോട്ടമുണ്ട്. കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായും ഇതിനെ കാണുന്നുണ്ട്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിപക്ഷ ഐക്യത്തോട് അവര്‍ക്ക് താല്‍പര്യമില്ല. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമിക്കുക. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കര്‍ണാടക മോഡല്‍ സര്‍ക്കാറില്‍ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമം. വോട്ടെടുപ്പ് പൂര്‍ത്തിയായെങ്കിലും നിലവിലെ കണക്കുകൂട്ടലില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



Recent News
  തിരിച്ചടിയുടെ ഗൗരവം മനസിലാക്കി തിരുത്തും -കോടിയേരി

  നരേന്ദ്രമോദി 1000 ദിവസത്തെ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നു

  തെറ്റുകള്‍ തിരുത്തും; വീഴ്ചകള്‍ പരിശോധിക്കും-കോടിയേരി

  മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

  ആലത്തൂരില്‍ രമ്യ പാട്ടുംപാടി ജയത്തിലേക്ക്; പാലക്കാട്ട് ശ്രീകണ്ഠന്‍ ചരിത്രം കുറിക്കുന്നു

  കേരളത്തില്‍ ലീഡില്‍ മുന്നില്‍ രാഹുലും കുഞ്ഞാലിക്കുട്ടിയും

  ആന്ധ്രയില്‍ കൊടുങ്കാറ്റായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്;

  കേരളത്തില്‍ യു.ഡി.എഫിന് ഉജ്വല മുന്നേറ്റം

  വീണ്ടും എന്‍.ഡി.എ; കേവല ഭൂരിപക്ഷത്തിലേക്ക്

  കാത്തിരിപ്പിന് വിരാമം; ആദ്യ ഫലസൂചനകള്‍ 9 മണിയോടെ

  എക്‌സിറ്റ് പോളിന്റെ ഞെട്ടലില്‍ പ്രതിപക്ഷം; പ്രതീക്ഷയോടെ എന്‍.ഡി.എ

  കേദാര്‍നാഥില്‍ ചുവപ്പുപരവതാനിയിലൂടെ നടന്നുവരുന്ന മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

  അവസാനഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബോംബേറ്; പഞ്ചാബില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  റീപോളിങ്ങ് സമാധാനപരം

  മോദിക്ക് ക്ലീന്‍ ചിറ്റ്: ഇടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗം