updated on:2019-05-23 08:49 PM
മുഖ്യമന്ത്രിയുടെ അഹന്തക്ക് ഏറ്റ തിരിച്ചടി-മുല്ലപ്പള്ളി

www.utharadesam.com 2019-05-23 08:49 PM,
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും അഹന്തക്കുമേറ്റ തിരിച്ചടിയാണ് എല്‍.ഡി.എഫിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നു. മതേതര ശക്തികളുടെ വിജയമാണിത്. മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തെ കേരളത്തിലെ ജനങ്ങള്‍ വസ്തുനിഷ്ടമായി വിലയിരുത്തിയത് കൊണ്ടാണ്ടാണവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പറ്റാതെ പോയത്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിധിയെഴുത്ത് കൂടിയാണിത്.
സംഘപരിവാര്‍ ശക്തികളെ തുറന്നുകാട്ടാന്‍ സി.പി.എമ്മിനാവില്ലെന്നാണ് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്ത രീതി തെറ്റാണെന്നും തങ്ങളുടെ മതവികാരത്തെ അത് വ്രണപ്പെടുത്തിയെന്നും ജനങ്ങള്‍ ബാലറ്റിലൂടെ തെളിയിച്ചിരിക്കുകയാണ്-മുല്ലപ്പള്ളി പറഞ്ഞു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി