updated on:2019-06-04 07:55 PM
പരിശോധനാ ഫലം ലഭിച്ചു നിപ തന്നെ

www.utharadesam.com 2019-06-04 07:55 PM,
കൊച്ചി: ഭയപ്പെട്ടതുതന്നെ സംഭവിച്ചു. പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. നേരത്തെ ആലപ്പുഴയിലും ബംഗളൂരുവിലും രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ നിപയെന്ന് കണ്ടെത്തിയിരുന്നു. നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാല് പേര്‍ കൂടി നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും ചികിത്സിച്ച രണ്ട് നഴ്‌സുമാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് തൊണ്ട വേദനയും പനിയും ബാധിച്ചിട്ടുണ്ട്. രോഗിയുമായി അടുത്തിടപഴകിയവര്‍ ഉള്‍പ്പെടെ 86 പേര്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച യുവാവിന്റെ ചികിത്സക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ആരോഗ്യ നില തൃപ്തികരമാണ്. മറ്റുള്ള രോഗികള്‍ ഭയപ്പെടേണ്ടതില്ല. മുന്‍കരുതലെന്ന നിലയില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ അടിയന്തിരമായി തുറക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചികിത്സിക്കുന്നതിനുപയോഗിക്കുന്ന റിബാവിറിന്‍ എന്ന ഗുളിക ആരോഗ്യ വകുപ്പിന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ കേന്ദ്ര മെഡിക്കല്‍ സംഘം ഇന്നുച്ചയോടെ കൊച്ചിയിലെത്തും.Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി