updated on:2019-06-07 07:32 PM
ഡ്രൈവര്‍ അര്‍ജുനും സഹായി വിഷ്ണുവും കേരളം വിട്ടു

www.utharadesam.com 2019-06-07 07:32 PM,
തൃശൂര്‍: ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രശസ്ത വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച ദുരൂഹതയും വര്‍ധിക്കുന്നു. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇയാളെയും സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി വിഷ്ണുവിനെയും ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനിരുന്നതാണ്. എന്നാല്‍ ഇരുവരും കേരളം വിട്ടതായാണ് സൂചന. അര്‍ജുന്‍ ആസാമിലേക്കും വിഷ്ണു ഹിമാലയത്തിലേക്കും കടന്നതായാണ് സൂചന. എന്നാല്‍ ക്രൈംബ്രാഞ്ച് ഇത് മുഖവിലക്കെടുത്തിട്ടില്ല. അപകടത്തില്‍ പരിക്ക് ഭേദമായിട്ടില്ലാത്ത അര്‍ജുന്‍ ദൂരയാത്ര പോകാനിടയില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇയാളുടെ മൊഴിയെടുക്കുന്നതിന് തൃശൂരിലെത്തിയപ്പോഴാണ് ഇരുവരും കേരളം വിട്ടതായി അറിയുന്നത്. അപകട ദിവസം ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ചത് അമിത വേഗതയിലാണെന്നും കണ്ടെത്തിയിരുന്നു. ചാലക്കുടിയില്‍ പുലര്‍ച്ചെ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ എടുത്തത് വെറും 2.37 മണിക്കൂര്‍ മാത്രമാണ്. കാറോടിച്ചത് താനാണെന്ന് ആദ്യം അര്‍ജുന്‍ സമ്മതിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തിയത് സംശയത്തിനിട നല്‍കിയിരുന്നു.
ബാലഭാസ്‌കര്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് പറയപ്പെടുന്ന പൂന്തോട്ടം ആസ്പത്രി ഉടമ ഡോ. രവീന്ദ്രനാഥിന്റെ മകനാണ് അര്‍ജുന്റെ സഹായി വിഷ്ണു. ഇയാള്‍ പ്രകാശ് തമ്പിയുടെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയാണ്.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി