updated on:2019-06-10 06:26 PM
കാലവര്‍ഷം: രണ്ട് മരണം

www.utharadesam.com 2019-06-10 06:26 PM,
തിരുവനന്തപുരം: കാലവര്‍ഷം ആരംഭിച്ചതോടെ ദുരിതങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് കനത്ത കാറ്റില്‍ വൈദ്യുതി കമ്പി മഴവെള്ളക്കെട്ടില്‍ പൊട്ടിവീണ് വഴിയാത്രക്കാരായ രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ചു.
പേട്ട പുളിനയില്‍ ഇന്ന് രാവിലെയാണ് ദുരിതമുണ്ടായത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടി വീണിരുന്നു.
കഴിഞ്ഞദിവസം പെയ്തമഴയില്‍ കെട്ടിനിന്ന വെള്ളത്തിലാണ് കമ്പി പതിച്ചത്. ഇതില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. പത്രം വിതരണം ചെയ്യുകയായിരുന്ന ഒരു കുട്ടിയാണ് അപകടം പുറംലോകത്തെ അറിയിച്ചത്. കൂടുതല്‍ പേര്‍ അതുവഴി വരുന്നതിന് മുമ്പ് തടഞ്ഞു നിര്‍ത്തിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി