updated on:2019-06-11 06:00 PM
സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

www.utharadesam.com 2019-06-11 06:00 PM,
തിരുവനന്തപുരം: സി.പി.എം. വിമത നേതാവ് സി.ഒ.ടി. നസീറിനെതിരെ നടന്ന അക്രമ സംഭവം അടിയന്തിര പ്രമേയമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചത് പ്രതിപക്ഷ ബഹളത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കി. സഭ സമ്മേളിച്ചപ്പോള്‍ തന്നെ ഈ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതി തേടിയിരുന്നു. കുറ്റ്യാടി എം.എല്‍.എ. പാറക്കല്‍ അബ്ദുല്ലയാണ് അവതരണാനുമതി തേടിയത്. എന്നാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. അക്രമ സംഭവത്തില്‍ തലശേരി എം.എല്‍.എ. എ.എന്‍. ഷംസീറിന് ബന്ധമുണ്ടെന്നും ഇയാളെ ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എല്‍.എ.ക്ക് പങ്കുണ്ടെന്ന് നസീറിന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ എം.എല്‍.എ.യുടെ പേര് എവിടെയും പറയുന്നില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേ സമയം ഇത് ഒറ്റപ്പെട്ട അക്രമമാണെന്നും രാഷ്ട്രീയം കലര്‍ത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല. നസീറില്‍ നിന്ന് മൂന്ന് തവണ മൊഴിയെടുക്കുകയും വായിച്ചുകേള്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി