updated on:2019-06-12 07:45 PM
'വായു' തീവ്രചുഴലിക്കാറ്റാവുന്നു; ഗുജറാത്തില്‍ 10,000 പേരെ മാറ്റി

www.utharadesam.com 2019-06-12 07:45 PM,
ഗാന്ധിനഗര്‍: അറബിക്കടലില്‍ രൂപം കൊണ്ട 'വായു' ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. നാളെ പുലര്‍ച്ചെയോടെ ഗുജറാത്തിലെ വരാവല്‍ വഴി പോര്‍ബന്തറിലെത്തും. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ പതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കര, നാവിക, തീര സംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിപ്പിച്ചു. 700 സൈനികരെയും ദുരന്ത നിവാരണ സേനയുടെ 20 യൂണിറ്റുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. 70 അംഗ മെഡിക്കല്‍ ടീമിനെയും പോര്‍ ബന്തറില്‍ എത്തിച്ചിട്ടുണ്ട്. 60 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.
കടല്‍പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും കേരളതീരത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റയുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തീരക്കടല്‍, ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളില്‍ അറബിക്കടല്‍ പ്രക്ഷുബ്ധമാവും.



Recent News
  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന

  ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍

  ബിനോയ് കോടിയേരിക്കെതിരായ പരാതി ആദ്യം നല്‍കിയത് സി.പി.എം കേന്ദ്ര നേതൃത്വത്തിന്

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്

  ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  ബിനോയ് കോടിയേരി പീഡനക്കുരുക്കില്‍

  എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

  കാസര്‍കോട്ടെ കുടിവെള്ള ക്ഷാമം: ജലവിഭവമന്ത്രി നേരിട്ടെത്തുന്നു

  സി.ഐ.നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

  കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  സി.ഒ.ടി.നസീറിന്റെ മൊഴി വീണ്ടും എടുക്കും

  'വായു' ആശങ്കയൊഴിഞ്ഞു

  സി.ഒ.ടി. നസീര്‍ വധശ്രമം; സഭയില്‍ ബഹളം, ഇറങ്ങിപ്പോക്ക്