updated on:2019-07-03 07:05 PM
പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

www.utharadesam.com 2019-07-03 07:05 PM,
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വവും ഉദാസീന സമീപനവും അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി. സി പ്രഖ്യാപിച്ച പ്രളയ ദുരിത ബാധിതര്‍ക്കുള്ള ആയിരം വീട് ഭവന നിര്‍മ്മാണ പദ്ധതിയിലേയ്ക്ക് എം.എസ്. റാവുത്തര്‍ മെമ്മോറില്‍ ട്രസ്റ്റ് മുഖേന സംഘടന നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത്തെ വീടിനുള്ള 5 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് യോഗത്തില്‍ വച്ച് കെ.പി.സി.സി പ്രസിഡണ്ടിന് കൈമാറി.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡണ്ട് കെ.പി. ധനപാലന്‍ അധ്യക്ഷത വഹിച്ചു. പാലോട് രവി, ലതികാ സുഭാഷ്, നെയ്യാറ്റിന്‍കര സനല്‍, കെ.എം.അഭിജിത്ത്, സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷാഹുല്‍ ഹമീദ്, വര്‍ക്കിംഗ് പ്രസിഡണ്ട് വി.സുധീര്‍ കുമാര്‍, കെ.എന്‍. മോഹനന്‍, ബി. ശ്രീകുമാര്‍, സി.എസ്. യമുന സംസാരിച്ചു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന