updated on:2019-07-05 08:11 PM
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

www.utharadesam.com 2019-07-05 08:11 PM,
ന്യൂഡല്‍ഹി: ജനോപകാരപ്രദമായ നിരവധി പദ്ധതികളുമായി രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധന മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് രാവിലെ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുമെന്നും എല്ലാവര്‍ക്കും എല്‍.പി.ജി. കണക്ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വീടില്ലാത്തവര്‍ ഉണ്ടാവില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. 1.95 കോടി വീടുകള്‍ നിര്‍മ്മിക്കും. റെയില്‍വെയുടെ വികസനത്തിന് പി.പി.പി. മാതൃക കൊണ്ടുവരും. 2030 ഓടെ റെയില്‍വേയില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. എല്ലാ കര്‍ഷകര്‍ക്കും വൈദ്യുതിയും പാചക വാതകവും ഉറപ്പ് വരുത്തും. 2020 ഓടെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കും.
ബഹിരാകാശ മേഖലയില്‍ കമ്പനി വരും. ബഹിരാകാശ നേട്ടങ്ങള്‍ വാണിജ്യവല്‍ക്കരിക്കും. ജി.എസ്.ടി. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ട് സ്ഥാപനങ്ങള്‍ക്ക് രണ്ട് ശതമാനം എന്ന നിലയില്‍ പലിശയിളവ് നല്‍കും. മാതൃകാ വാടക നിയമം കൊണ്ടുവരും. ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തരമാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കും.
ഇതിന് 10,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യ ഒട്ടാകെ സഞ്ചരിക്കാന്‍ ഒറ്റ ട്രാവല്‍ കാര്‍ഡ് ഏര്‍പ്പെടുത്തും. ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.
7 കോടി ജനങ്ങള്‍ക്ക് ഇതുവരെ എല്‍.പി.ജി. കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കും. ദേശീയ പാതാ അതോറിറ്റിക്ക് 2400 കോടി രൂപ നല്‍കും. 1,25,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും-ധനമന്ത്രി പറഞ്ഞു.
9.6 കോടി ശുചിമുറികള്‍ നിര്‍മ്മിച്ച് നല്‍കും. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന