updated on:2019-07-12 06:24 PM
തോമസ് ചാണ്ടിയില്‍ നിന്ന് നികുതിയും പിഴയും ഈടാക്കുന്നത് സര്‍ക്കാര്‍ തടഞ്ഞു

www.utharadesam.com 2019-07-12 06:24 PM,
ആലപ്പുഴ: എന്‍.സി.പി. സംസ്ഥാന പ്രസിഡണ്ട് തോമസ് ചാണ്ടി എം.എല്‍.എ.യുടെ ലേക്ക് പാലസിന് ആലപ്പുഴ നഗരസഭാ സെക്രട്ടറി ചുമത്തിയ പിഴയും നികുതിയും സര്‍ക്കാര്‍ വെട്ടിക്കുറച്ചു.
1.17 കോടി രൂപ അടക്കേണ്ടതിനു പകരം 34 ലക്ഷം അടച്ചാല്‍ മതിയെന്നാണ് തദ്ദേശ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തുവെന്ന് നഗരസഭാ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചത്. നികുതിയും പിഴയുമടക്കം 2.75 കോടി അടക്കാനാണ് ആദ്യം നിര്‍ദ്ദേശിച്ചിരുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയതിന് ശേഷമാണ് 1.17 കോടിയായി കുറച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് 34 ലക്ഷം രൂപ അടച്ചാല്‍ മതിയെന്ന് തദ്ദേശ സെക്രട്ടറി സര്‍ക്കാരിന് വേണ്ടി ഉത്തരവിറക്കിയത്.
എന്നാല്‍ അനധികൃത നിര്‍മ്മാണത്തിനുള്ള പിഴയും നികുതിയും 19 വര്‍ഷം മുമ്പുള്ളതാണെന്നും ഇത്രയും തുക വസൂലാക്കാന്‍ വകുപ്പില്ലെന്നുമാണ് തദ്ദേശ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.
നഗരസഭ കണ്ടെത്തിയത് അധിക തുകയാണെന്ന് കാണിച്ച് തോമസ് ചാണ്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തദ്ദേശ സെക്രട്ടറി അന്വേഷണം നടത്തി യത്.



Recent News
  അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു

  കര്‍ണാടകയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

  'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ ഹാമിദ് അന്‍സാരി കുരുക്കില്‍

  ആന്തൂരില്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി

  ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു എല്ലാവര്‍ക്കും വീട്; റെയില്‍ വികസനത്തിന് പി.പി.പി. മോഡല്‍

  സുന്നി വിദ്യാഭ്യാസ ബോര്‍ഡ്; കുമ്പോല്‍ തങ്ങള്‍ ട്രഷറര്‍

  നെടുങ്കണ്ടം കസ്റ്റഡിമരണം; എസ്.ഐ.അടക്കം 2 പേര്‍ അറസ്റ്റില്‍

  പ്രളയ ദുരിതബാധിത ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് 5 ലക്ഷം രൂപ നല്‍കി

  മന്ത്രിമാര്‍ എത്ര തവണ വിദേശത്ത് പോയി ? വിവരം ശേഖരിച്ചു വരുന്നതായി മുഖ്യമന്ത്രി

  രാജ്കുമാര്‍ ഉരുട്ടലിന് വിധേയനായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  കസ്റ്റഡി മരണം; പരാതി പിന്‍വലിക്കാന്‍ വീട്ടുകാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം

  ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

  രാജിക്കൊരുങ്ങി കോടിയേരി

  രാജുനാരായണ സ്വാമിയെ കേരള കേഡറില്‍ നിന്ന് പിരിച്ചു വിടുന്നു

  ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന