updated on:2017-01-10 11:45 AM
കടുത്ത അതൃപ്തിയുമായി ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍

www.utharadesam.com 2017-01-10 11:45 AM,
തിരുവനന്തപുരം: കൂട്ട അവധിയെടുക്കുന്നതില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പിന്മാറിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗസ്ഥര്‍. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും അഡീ. ചീഫ് സെക്രട്ടറി കെ.എം അബ്രഹാമും രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാന്‍ ചില മന്ത്രിമാര്‍ ഇവരുമായി ചര്‍ച്ച നടത്തിവരികയാണ്. മന്ത്രി ഡോ. തോമസ് ഐസക് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. കടുത്ത നിലപാടെടുക്കരുതെന്നും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് ഉദ്യോഗസ്ഥര്‍. കൂട്ട അവധിനീക്കവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ത്തതായി ഇന്നലെ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. പ്രതിഷേധത്തെ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കൂട്ടുനില്‍ക്കുകയെന്ന മട്ടില്‍ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. അതിനിടെ ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് കോടതിയില്‍ സ്വകാര്യ ഹരജി ഫയല്‍ ചെയ്തു. സമരത്തിന് ചീഫ് സെക്രട്ടറി ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. ഇത് ഫയലില്‍ സ്വീകരിച്ച് 19ന് പരിഗണിക്കാനായി മാറ്റി.Recent News
  അസുഖത്തെ തുടര്‍ന്ന് 12കാരന്‍ മരിച്ചു

  ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മാനടുക്കം സ്വദേശിക്കെതിരെ കേസ്

  തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റ് തകര്‍ന്ന് 8 പേര്‍ മരിച്ചു

  കുട്ടിയെ അടിച്ച് പരിക്കേല്‍പ്പിച്ചതിന് കേസ്

  മഞ്ചേശ്വരത്ത് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ വാളുമായി ഏറ്റുമുട്ടി;’ മൂന്ന് പേര്‍ക്ക് പരിക്ക്, തലക്ക് വെട്ടേറ്റ യുവാവിന് ഗുരുതരം

  നിരവധി മോഷണക്കേസുകളില്‍ പ്രതികളായ സ്ത്രീയടക്കം നാലു പേര്‍ പൊലീസ് വലയില്‍

  അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെമ്പരിക്ക സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

  നെല്ലിക്കുന്നിലെ വ്യാപാരിയെ അക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

  സ്വകാര്യ വെയിംഗ് ബ്രിഡ്ജ് സ്ഥാപനത്തെ സ്വാധീനിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ മണല്‍ കടത്ത് സംഘത്തിന്റെ ശ്രമം

  രാത്രികാല പോസ്റ്റുമോര്‍ട്ടം: ഡോക്ടര്‍മാരുടെ ഹരജിക്കെതിരെ എം.എല്‍.എ ഹൈക്കോടതിയില്‍

  ശവക്കല്ലറ വൃത്തിയാക്കാന്‍ പോയവര്‍ക്ക് കല്ലറ മാറി; പൊല്ലാപ്പിലായത് പൊലീസും പള്ളി ഭാരവാഹികളും

  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News