updated on:2017-01-10 05:54 PM
പുത്തന്‍ ബുള്ളറ്റ് മോഷണം: ഒരാള്‍ അറസ്റ്റില്‍, രണ്ടുപേരെ തിരയുന്നു

www.utharadesam.com 2017-01-10 05:54 PM,
മഞ്ചേശ്വരം: വാങ്ങിയ ദിവസം തന്നെ മഞ്ചേശ്വരത്ത് നിന്നും മോഷണം പോയ പുത്തന്‍ ബുള്ളറ്റ് നായന്മാര്‍മൂലയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. യുവാവിനെ മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് അറസ്റ്റ് ചെയ്തു. നായന്മാര്‍മൂലയിലെ അക്ബര്‍ (28) ആണ് അറസ്റ്റിലായത്. രണ്ടുപേരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അക്ബറിന്റെ വീട്ടില്‍ നിന്നാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത ബുള്ളറ്റ് കണ്ടെത്തിയത്. താന്‍ 35,000 രൂപയ്ക്ക് വാങ്ങിയതാണെന്നാണ് അക്ബര്‍ പറയുന്നത്. 1,61,000 രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ 35,000 രൂപയ്ക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. ബോവിക്കാനം സ്വദേശിയും ഉപ്പള ഗേറ്റിന് സമീപത്തെ എഫ്.എം അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ ഷറഫുദ്ദീന്റെ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോട്ടോര്‍ സൈക്കിളാണ് ഡിസംബര്‍ 30ന് രാത്രി കവര്‍ന്നത്. അന്ന് വൈകിട്ട് നാല് മണിക്ക് മംഗലാപുരത്ത് നിന്നും വാങ്ങി കൊണ്ടുവന്ന മോട്ടോര്‍ സൈക്കിള്‍ അപ്പാര്‍ട്ട്‌മെന്റിന് താഴെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്നാണ് കാണാതായതായി അറിയുന്നത്.
അക്ബറിനെ കൂടാതെ വിദ്യാനഗര്‍ സ്വദേശിയേയും ആലംപാടി സ്വദേശിയേയും കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരും കൂടിയാണ് കവര്‍ച്ച ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കിട്ടാനുള്ള രണ്ടുപേര്‍ നേരത്തെ വാഹന മോഷണകേസില്‍ പെട്ടിരുന്നുവത്രെ.Recent News
  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്

  കാര്‍ ഓട്ടോയിലിടിച്ച് യുവാവ് മരിച്ച സംഭവം; ഭാര്യക്കും മാതാപിതാക്കള്‍ക്കും 30 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

  വോട്ട് മറിച്ചുനല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകരെ വിട്ടയച്ചു

  പനി മൂര്‍ച്ഛിച്ച യുവതി ആസ്പത്രിയില്‍ മരിച്ചു

  വൃക്കകള്‍ തകരാറിലായ യുവാവിന്റെ ചികിത്സക്ക് പിരിച്ചെടുത്ത പണം നല്‍കിയില്ലെന്ന് ആരോപണം

  യുവതിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസില്‍ പ്രതികള്‍ക്ക് 2 വര്‍ഷം വീതം കഠിന തടവ്

  മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

  19 കാരിയെ ബസില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  തളിപ്പറമ്പില്‍ നിന്ന് കവര്‍ന്ന ബൈക്ക് കാസര്‍കോട്ട് കണ്ടെത്തി