www.utharadesam.com 2017-01-10 06:17 PM,
അംഗഡിമുഗര്‍: കട്ടത്തടുക്കയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. ബാഡൂരിലെ മനോജി(26)നാണ് പരിക്കേറ്റത്. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സീതാംഗോളിയില്‍ നിന്ന് ബാഡൂരിലേക്ക് പോകുന്നതിനിടെ മനോജ് ഓടിച്ച ബൈക്ക് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അപകടം.