updated on:2017-01-10 12:24 PM
ടോര്‍ച്ചടിച്ചതിന്റെ വൈരാഗ്യത്തില്‍ മദ്യപസംഘം വ്യാപാരിയെ അക്രമിച്ചു; തടയാന്‍ ചെന്ന യുവാവിനും മര്‍ദ്ദനം

www.utharadesam.com 2017-01-10 12:24 PM,
കാഞ്ഞങ്ങാട്: മദ്യപസംഘം വ്യാപാരിയെ അക്രമിച്ചു. തടയാന്‍ചെന്ന യുവാവിനും മര്‍ദ്ദനമേറ്റു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരിയ മിനിസ്റ്റേഡിയത്തിന് സമീപത്താണ് സംഭവം. പെരിയ ടൗണിലെ സിമന്റ് വ്യാപാരി പുഷ്പമന്ദിരത്തിലെ സി. ഗംഗാധരന്‍ നായരെ(52)യാണ് അക്രമിച്ചത്. തടയാന്‍ ചെന്ന പെരിയയില്‍ വളം ഡിപ്പോ നടത്തുന്ന പ്രശാന്ത് നമ്പ്യാര്‍ക്കും (45) പരിക്കേറ്റു. ഗംഗാധരന്‍നായരുടെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തെയ്യം കാണാന്‍ പോയ ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ മിനിസ്റ്റേഡിയത്തിന് സമീത്തുകൂടി നടന്നുപോകുമ്പോഴാണ് മദ്യപസംഘം അക്രമിച്ചത്. മൈതാനത്തിന്റെ ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നവര്‍ ഗംഗാധരന്‍നായര്‍ ടോര്‍ച്ചടിക്കുന്നത് കണ്ടപ്പോഴാണ് ഓടിയെത്തി മുഖത്തും തലയ്ക്കും അടിച്ചത്. കണ്ണിനാണ് പരിക്ക്. കായങ്കുളം സ്വദേശികളാണ് അക്രമിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു ജനപ്രതിനിധിയുടെ മകന്‍ ഉള്‍പ്പെടെയുള്ള സംഘം സംഭവത്തിന് ശേഷം ഒളിവില്‍ പോയി. മൈതാനത്ത് രാത്രികാലത്ത് മദ്യം, കഞ്ചാവ് എന്നിവ വ്യാപകമായി എത്തിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു.Recent News
  നാലാംമൈലില്‍ കളിക്കുന്നതിനിടയില്‍ കാലിടറി വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

  പിഞ്ചുകുഞ്ഞിനെയും ഉമ്മുമ്മയെയും തീവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

  കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പേരെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ ഹരജി

  വാഹനമിടിച്ച് ഗുളികത്തറയുടെ മതില്‍ തകര്‍ന്നു

  ഭിക്ഷാടനത്തിനിറങ്ങിയ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി

  മംഗളുരുവില്‍ നിന്ന് അനധികൃത മണല്‍കടത്ത്: തലശ്ശേരിയിലേക്കും തൃശൂരിലേക്കും കടത്തുകയായിരുന്ന രണ്ട് ലോറികള്‍ പിടിയില്‍

  റിയാസ് മൗലവി വധം: സെക്രട്ടേറിയറ്റ് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി; നേതാക്കള്‍ കൂട്ടത്തോടെയെത്തി

  16കാരന്‍ സ്‌കൂട്ടറോടിച്ചു; അച്ഛന്റെ സുഹൃത്തിനെതിരെ കേസ്

  പൊലീസ് ജീപ്പ് അക്രമിച്ച കേസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍

  കന്നഡ പോരാട്ട സമിതി സമരത്തില്‍ കലക്ടറേറ്റ് സ്തംഭിച്ചു

  കാട്ടുപോത്തിന്‍ കൂട്ടം നാട്ടിലിറങ്ങി; ജനം ഭീതിയില്‍

  മഞ്ചേശ്വരത്ത് പിഞ്ചുകുഞ്ഞിനെ കിടക്കയില്‍ തീവെച്ചുകൊല്ലാന്‍ ശ്രമം

  കിണര്‍ വൃത്തിയാക്കി മടങ്ങുന്നതിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു

  യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു

  ആത്മീയതയുടെ നിലാവൊളി തൂകിയ ചടങ്ങില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ 36 വിദ്യാര്‍ത്ഥികള്‍ക്ക് സനദ്ദാനം
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News