updated on:2017-01-10 12:30 PM
നാട്യമയൂരവും, നടനവിസ്മയവും; മേളയെ നെഞ്ചിലേറ്റി തൃക്കരിപ്പൂര്‍

www.utharadesam.com 2017-01-10 12:30 PM,
തൃക്കരിപ്പൂര്‍: 57-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് തല മത്സരങ്ങള്‍ രണ്ടാം നാളിലേക്ക് കടക്കുമ്പോള്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍ ഉപജില്ലകള്‍ മുന്നേറ്റം തുടരുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഹൊസ്ദുര്‍ഗിന് പിന്നില്‍ ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ലയാണ് ഹൊസ്ദുര്‍ഗിന് തൊട്ട് പിന്നില്‍ ഉള്ളത്. യു.പി. വിഭാഗത്തില്‍ ബേക്കല്‍ ഉപജില്ല മുന്നില്‍ നില്‍ക്കുമ്പോള്‍ ഹൊസ്ദുര്‍ഗാണ് രണ്ടാമതുള്ളത്. പ്രധാന വേദിയില്‍ ഇന്ന് രാവിലെ കഥാപ്രസംഗം നടന്നു. ഉച്ചയ്ക്ക് ശേഷം സംഘനൃത്ത മത്സരങ്ങള്‍ ആരംഭിക്കും. വേദി രണ്ടില്‍ ഉറുദു ഗസല്‍ ആലാപനം നടന്നു. ഉച്ചയ്ക്ക് ശേഷം ഇവിടെ മോഹിനിയാട്ടം, കേരള നടനം മത്സരങ്ങള്‍ നടക്കും. വേദി മൂന്നില്‍ നാടക മത്സരമാണ് നടക്കുന്നത്. വേദി നാലില്‍ തിരുവാതിരകളി, സംഘഗാന മത്സരങ്ങള്‍ നടക്കുന്നു. മറ്റുവേദികളില്‍ ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം, വട്ടപ്പാട്ട്, അറബിഗാനം, മോണോആക്ട് , വന്ദേമാതരം, വയലിന്‍, ഓടക്കുഴല്‍, ഗിത്താര്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു വരുന്നു. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിര്‍വ്വഹിച്ചു. കലോത്സവങ്ങള്‍ വരവ് വെക്കേണ്ടതും നിക്ഷേപിക്കേണ്ടതും മതേതരത്വവും സാഹോദര്യവുമാവണമെന്ന് മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, കേരള സാഹിത്യ അക്കാദമി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. രാജഗോപാലന്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക്ക് മീറ്റില്‍ വിജയിച്ച എം.പവിത്രന്‍, കലോത്സവത്തിന്റെ സ്വാഗത ഗാനം രചിച്ച കെ.വി.കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കലോത്സവ സ്മരണിക ജില്ലാ പഞ്ചായത്തംഗം പി.സി. സുബൈദ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.
Related News
Recent News
  ടോറസ് ലോറിയില്‍ കടത്തിയ മണല്‍ പിടിച്ചു

  പൊതുസ്ഥലത്ത് മദ്യപിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍

  കെട്ടിട നികുതി അടച്ചിട്ടും ഡിമാണ്ട് നോട്ടീസ് നല്‍കിയതായി പരാതി

  ബൈക്ക് മറിഞ്ഞ് പരിക്ക്

  നമ്പര്‍ പ്ലേറ്റ് വികൃതമാക്കി ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  കാസര്‍കോടന്‍ മണ്ണിന് കുളിര്‍മ്മയായി കെ.പി.എ.സി എത്തുന്നു; ഈഡിപ്പസ് നാടകം 15ന് ടൗണ്‍ഹാളില്‍

  മടിക്കൈ കമ്മാരന് നാട് വിട നല്‍കി

  5000 ഡോളറുമായി ഗള്‍ഫിലേക്കെന്ന് പറഞ്ഞ് മുങ്ങിയ 'പൊതുപ്രവര്‍ത്തകന്‍' ഗോവയില്‍ പൊങ്ങി; ആള്‍കൂട്ടം വളഞ്ഞപ്പോള്‍ ജനാലയിലൂടെ രക്ഷപ്പെട്ടു

  ക്വാര്‍ട്ടേഴ്‌സ് മുറി കുത്തിത്തുറന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും പണവും മോഷ്ടിച്ചു

  പരിശോധിച്ച 50 ബസുകളില്‍ 40നും ബ്രേക്ക്‌ലൈറ്റ് ഇല്ല; നടപടിയുമായി ട്രാഫിക് പൊലീസ്

  യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം

  ഹോംനേഴ്‌സായ ആദിവാസി യുവതിയെ പീഡിപ്പിച്ചതിന് ഡോക്ടര്‍ക്കെതിരെ കേസ്

  റിട്ട. മെഡിക്കല്‍ ഓഫീസര്‍ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

  അടച്ചിട്ട വീട് കുത്തിത്തുറന്ന് 2.62 ലക്ഷം രൂപയുടെ ചെമ്പുപാത്രങ്ങളും സ്വര്‍ണാഭരണവും കവര്‍ന്നു

  മഡ്ക്ക: രണ്ടുപേര്‍ അറസ്റ്റില്‍