updated on:2017-01-10 12:34 PM
ഉദ്ഘാടന ചടങ്ങിലും താരമായി റാഫി

www.utharadesam.com 2017-01-10 12:34 PM,
തൃക്കരിപ്പൂര്‍: സ്വന്തം നാട്ടില്‍ വിരുന്നെത്തിയ 57-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഹമ്മദ് റാഫി താരമായി. കാല്‍ പന്തുകളി നെഞ്ചിലേറ്റിയ തൃക്കരിപ്പൂരിന്റെ യശസ്സ് രാജ്യത്താകമാനം ഉയര്‍ത്തിയ മുഹമ്മദ് റാഫി കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തുമ്പോള്‍ ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാനും ഒന്ന് നേരില്‍ കാണാനും പലരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. താന്‍ പന്തു തട്ടി അരങ്ങേറ്റം കുറിച്ച തൃക്കരിപ്പൂര്‍ വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലര്‍ സ്മാരക വേക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മൈതാനിയില്‍ കലോത്സവം വിരുന്നെത്തിയതിന്റെ ആനന്ദം റാഫിയുടെ മുഖത്തും പ്രകടമായിരുന്നു. സ്‌കൂളിന് സമീപത്ത് തെ
ന്നയാണ് റാഫിയുടെ വീടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കലാശ പോരാട്ടത്തില്‍ കേരളത്തിന്റെ അഭിമാനം കാത്ത് ഗോള്‍ നേടിയ റാഫിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ പലരും തിടുക്കം കാട്ടുന്നുണ്ടായിരുന്നു.
കലോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ തന്നെ അതിന് തുടക്കം കുറിച്ചു. റാഫിക്ക് ഉപഹാരം സമ്മാനിച്ച് , കെട്ടിപ്പിടിച്ച് ഫോട്ടോയെടുക്കുമ്പോള്‍ സദസ്സിന്റെ പല ഭാഗത്ത് നിന്നും മൊബൈല്‍ ക്യാമറ ഫ്‌ളാഷുകള്‍ സ്റ്റേജിലേക്ക് മിന്നിത്തെളിയുന്നുണ്ടായിരുന്നു.
Related News
Recent News
  വൃദ്ധ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും 17000 രൂപയും കവര്‍ന്നു

  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ ബോഡി തുടങ്ങി; പ്രധാന ഭാരവാഹികള്‍ക്ക് മാറ്റമുണ്ടാകില്ല

  കുമ്പള ബസ്സ്റ്റാന്റ് കോംപ്ലക്‌സില്‍ മാലിന്യക്കൂമ്പാരം

  ഗുണാജെയില്‍ വന്‍ പാന്‍ ഉല്‍പ്പന്ന ശേഖരം പിടിച്ചു; കടയുടമ അറസ്റ്റില്‍

  അഖിലേന്ത്യാ ഫോട്ടോഗ്രാഫി മത്സരത്തില്‍ കെ. ദിനേശ് കുമാറിന് രണ്ടാം സ്ഥാനം

  പള്ളത്തൂര്‍ പാലം; ദുരന്തങ്ങള്‍ക്കായി കാത്തിരിക്കുന്നു

  ബ്രേക്ക് തകരാര്‍; പരശുറാം ഒരു മണിക്കൂര്‍ പിടിച്ചിട്ടു

  ഇടിമിന്നലില്‍ നാശനഷ്ടം

  സെക്ഷന്‍ ഓഫീസ് വിഭജിച്ചിട്ടും രക്ഷയില്ല; കുമ്പളയില്‍ വൈദ്യുതി മുടക്കം പതിവ്

  ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ.എം.സി.സി . എരിയാലില്‍ നിര്‍മ്മിച്ച ബൈത്തുല്‍ റഹ്മ ഒന്നിന് കൈമാറും

  മണ്ണ് കടത്ത്: ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് 10,000 രൂപ പിഴ

  ട്രാഫിക്ക് പൊലീസിനെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ട് പേര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

  തൂങ്ങിമരിച്ച നിലയില്‍

  വ്യാപാരിയെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍

  ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News