updated on:2017-01-10 12:37 PM
എല്ലാമതവിഭാഗങ്ങളും പരസ്പര സൗഹാര്‍ദ്ദം കൊണ്ട് രാജ്യത്തെ പൂന്തോപ്പാക്കണം-ഇമാം ഉമര്‍ അഹമദ് ഇല്ല്യാസി

www.utharadesam.com 2017-01-10 12:37 PM,
തളങ്കര: എല്ലാ മതവിഭാഗങ്ങളും പരസ്പര സൗഹാര്‍ദ്ദം കൊണ്ട് രാജ്യത്തെ പൂന്തോപ്പാക്കി മാറ്റണമെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഇമാം ഡോ: ഉമര്‍ അഹമദ് ഇല്ല്യാസി പറഞ്ഞു.
പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമു അത്ത് പള്ളിയും മാലിക് ദീനാര്‍ മഖ്ബറയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹമാണ് ഇസ്ലാം ഉത്‌ഘോഷിക്കുന്നതെന്നും ഇസ്ലാമിന്റെ മഹത്വം എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസ്സിലാകുന്ന രീതിയിലാവണം ഓരോ മുസല്‍മാന്റേയും ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
റിട്ട. ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തി, പ്രുമഖ വ്യവസായി പ്രകാശ് ലോധ റായ്പൂര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി, കാസര്‍കോട് സംയുക്ത ജമാഅത്ത് ട്രഷറര്‍ എന്‍.എ അബൂബക്കര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍, സെക്രട്ടറി ടി.എ ഷാഫി, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.Recent News
  22കിലോ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

  മള്ളങ്കൈയില്‍ നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്‌ഫോര്‍മറിലിടിച്ചു; ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

  കന്യപ്പാടി സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

  സിനാന്‍ വധക്കേസ് വിധി 31ലേക്ക് മാറ്റി

  നഗരസഭാ മുന്‍ വനിതാ കൗണ്‍സിലര്‍ ദുബായില്‍ കാറില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടും മുമ്പെ എട്ടു വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി

  അമ്മയേയും മകനേയും സദാചാര ഗുണ്ടകള്‍ അക്രമിക്കാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍, കാര്‍ പിടിയില്‍

  കണ്ണാടിയില്ലാത്ത ഇരുചക്രവാഹനങ്ങള്‍ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കും

  ഗോവന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

  75 കുപ്പി വിദേശമദ്യം പിടിച്ചു; പ്രതി ഓടിരക്ഷപ്പെട്ടു

  സ്ത്രീധനപീഡനം: നാലു പേര്‍ക്കെതിരെ കേസ്

  മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു

  അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു

  ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കേസ്
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News