updated on:2017-01-10 02:12 PM
ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ വിഷലിപ്തമാക്കുന്നു-യു.ആര്‍.സഭാപതി

www.utharadesam.com 2017-01-10 02:12 PM,
കാസര്‍കോട്: ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് രാജ്യത്തെ വിഷലിപ്തമാക്കുകയാണെന്ന് എ.ഐ.സി.സി. കോ-ഓഡിനേറ്റര്‍ യു.ആര്‍. സഭാപതി പറഞ്ഞു. പുതിയ ബസ് സ്റ്റാന്റിലെ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ അജണ്ടകളുമായി ബി.ജെ. പി രംഗത്തിറങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമമന്ദിരം നിര്‍മ്മിക്കുമെന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിട്ടു. ഇപ്പോള്‍ ഹിന്ദുസമാജോത്സവങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടിയോടെ നവംബര്‍ എട്ട് മുതല്‍ രാജ്യം അരക്ഷിതാവസ്ഥയിലാണ്.
മുംബൈ നഗരത്തില്‍ മാത്രം 500 കോടി രൂപയുടെ നഷ്ടമാണ് പ്രതിദിനം. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. അധികാരത്തില്‍ എത്തി 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും പറഞ്ഞ മോദി മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം നിറവേറ്റിയില്ല.
മുസ്ലീം ലീഗ് നേതാവ് ഹമീദലി ഷംനാട്, കോണ്‍ഗ്രസ് നേതാവ് കെ.സി. കടമ്പുരാന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, പി. രാമകൃഷ്ണന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, പി.എ. അഷ്‌റഫലി, ബാലകൃഷ്ണ വൊര്‍കുഡ്‌ലു എന്നിവര്‍ പ്രസംഗിച്ചു. എ.ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.Recent News
  അസുഖംമൂലം മരിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യം പിടിച്ചു

  ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യരുടെ ദുഃഖങ്ങളെയും അറിവില്ലായ്മയെയും മുതലെടുക്കുന്നു-റഹ്മത്തുന്നിസ ടീച്ചര്‍

  സി.പി.എമ്മിന്റെ ഭരണഘടന നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല -പി.എസ്.ശ്രീധരന്‍ പിള്ള

  നായ്ക്കാപ്പില്‍ തീപിടിത്തം; മരങ്ങള്‍ കത്തിനശിച്ചു

  മോഡി സര്‍ക്കാര്‍ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു - പന്ന്യന്‍ രവീന്ദ്രന്‍

  ഹൗസ് ബോട്ട് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

  'പുരസ്‌കാര' സമരം ഫലം കണ്ടു; പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ മാറ്റി

  കെ.എസ് അബ്ദുല്ല അവാര്‍ഡ് റഹ്്മാന്‍ തായലങ്ങാടിക്കും ഡോ. പ്രഭാകര്‍ റാവുവിനും

  ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

  സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

  ബദിയടുക്കയിലും ആദൂരിലും മണല്‍ കടത്ത് പിടിച്ചു

  ബീഡി കമ്പനിയിലേക്ക് നടന്നു പോകുന്നതിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

  യു.ഡി.എഫ് കലക്ടറേറ്റ് ധര്‍ണ നടത്തി

  ഹര്‍ത്താലെന്ന വ്യാജ പ്രചരണം; വെള്ളരിക്കുണ്ടില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു
newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News