updated on:2017-01-11 11:04 AM
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ച് കൊണ്ടുപോയി സ്‌കൂള്‍ ടോയ്‌ലെറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

www.utharadesam.com 2017-01-11 11:04 AM,
ബദിയടുക്ക: അധ്യാപകനായ അച്ഛനെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാത്ത് നില്‍ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അധ്യാപകര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. ബദിയടുക്ക- മുള്ളേരിയ റോഡിലെ സിദ്ദിഖ് (28)ആണ് പിടിയിലായത്. സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ ശേഷം സ്‌കൂള്‍ അധ്യാപകനായ അച്ഛനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയാണ് പതിവ്. ഇന്നലെ സ്‌കൂളില്‍ അധ്യാപകരുടെ യോഗം നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിനി അച്ഛനെ കാത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നതായിരുന്നു. അതിനിടെയെത്തിയ യുവാവ് വിദ്യാര്‍ത്ഥിനിയെ വായ മൂടി സ്‌കൂള്‍ ടോയ്‌ലെറ്റിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നുവത്രെ. വാതില്‍ അടച്ചതോടെ വിദ്യാര്‍ത്ഥിനി ബഹളം വെച്ചു. അതിനിടെ സ്‌കൂളിന് സമീപം നടന്നുപോകുകയായിരുന്നയാള്‍ വിദ്യാര്‍ത്ഥിനിയുടെ നിലവിളി കേട്ട് അധ്യാപകരോട് വിവരം അറിയിച്ചു. തുടര്‍ന്ന് അധ്യാപകരെത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. പിന്തുടര്‍ന്നാണ് പിടിച്ചത്. പിന്നീട് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.



Recent News
  സ്വകാര്യ വെയിംഗ് ബ്രിഡ്ജ് സ്ഥാപനത്തെ സ്വാധീനിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ മണല്‍ കടത്ത് സംഘത്തിന്റെ ശ്രമം

  രാത്രികാല പോസ്റ്റുമോര്‍ട്ടം: ഡോക്ടര്‍മാരുടെ ഹരജിക്കെതിരെ എം.എല്‍.എ ഹൈക്കോടതിയില്‍

  ശവക്കല്ലറ വൃത്തിയാക്കാന്‍ പോയവര്‍ക്ക് കല്ലറ മാറി; പൊല്ലാപ്പിലായത് പൊലീസും പള്ളി ഭാരവാഹികളും

  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ കടത്ത് ലോറി ചതുപ്പില്‍ കുടുങ്ങി

  ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

  കാല്‍നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

  എതിര്‍ത്തോട് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

  മടിക്കേരിയിലെ വാഹന മോഷണം: ചെര്‍ക്കള സ്വദേശികളെ തിരയുന്നു

  കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു

  അക്രമക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News