updated on:2017-01-11 11:06 AM
കാസര്‍കോട്ടെ ഹോള്‍സെയില്‍ വ്യാപാരിക്ക് കളക്ഷനിടയില്‍ 2000ത്തിന്റെ രണ്ട് കള്ളനോട്ടുകള്‍ കിട്ടി; പൊലീസ് അന്വേഷണം തുടങ്ങി

www.utharadesam.com 2017-01-11 11:06 AM,
കാസര്‍കോട്: കാസര്‍കോട്ടെ ഹോള്‍സെയില്‍ വ്യാപാരിക്ക് 2000 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ ലഭിച്ചു. അതേനിറത്തിലും വലിപ്പത്തിലുമുള്ള കളര്‍ ഫോട്ടോകോപ്പിയാണെന്നാണ് സംശയിക്കുന്നത്. വ്യാപാരിയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി.
ലെയ്‌സ് മൊത്തവിതരണം നടത്തുന്ന വ്യാപാരി സാധനം വിതരണം ചെയ്ത വകയില്‍ കളക്ഷനിറങ്ങിയതായിരുന്നു. രാത്രി പണം എണ്ണിതിട്ടപ്പെടുത്തുന്നതിനിടയിലാണ് കള്ളനോട്ടുകള്‍ ശ്രദ്ധയില്‍പെട്ടത്. എവിടെ നിന്നാണ് പണം കിട്ടിയതെന്ന് വ്യക്തത വന്നിട്ടില്ല. കുമ്പളയിലെ ഒരു കടയില്‍ നിന്നാണ് സംശയിക്കുന്നതെന്ന് വ്യാപാരി പൊലീസില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചില കടകളില്‍ പൊലീസ് അന്വേഷണം നടത്തിയതായാണ് വിവരം. പിങ്ക് നിറത്തിലുള്ള നോട്ട് വ്യാജനാണോ ഒറിജിനലാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍പറ്റുന്നില്ല. രാത്രിയില്‍ ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ മാത്രമാണ് ഒറിജിനലും വ്യാജനും തിരിച്ചറിയുന്നത്. കള്ളനോട്ട് ലഭിച്ച സംഭവം വ്യാപാരികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.



Recent News
  സ്വകാര്യ വെയിംഗ് ബ്രിഡ്ജ് സ്ഥാപനത്തെ സ്വാധീനിച്ച് പൊലീസിനെ കബളിപ്പിക്കാന്‍ മണല്‍ കടത്ത് സംഘത്തിന്റെ ശ്രമം

  രാത്രികാല പോസ്റ്റുമോര്‍ട്ടം: ഡോക്ടര്‍മാരുടെ ഹരജിക്കെതിരെ എം.എല്‍.എ ഹൈക്കോടതിയില്‍

  ശവക്കല്ലറ വൃത്തിയാക്കാന്‍ പോയവര്‍ക്ക് കല്ലറ മാറി; പൊല്ലാപ്പിലായത് പൊലീസും പള്ളി ഭാരവാഹികളും

  കുമ്പള പൊലീസ് പിടിച്ചെടുത്ത മണലും വാഹനങ്ങളും സ്‌കൂള്‍ റോഡില്‍; വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

  കാലിച്ചാനടുക്കം സ്വദേശി തൂങ്ങിമരിച്ച നിലയില്‍

  തോണി മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

  വ്യാപാരി ഹൃദയാഘാതം മൂലം അന്തരിച്ചു

  പൊലീസ് പിന്തുടരുന്നതിനിടെ മണല്‍ കടത്ത് ലോറി ചതുപ്പില്‍ കുടുങ്ങി

  ചാരായക്കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

  കാല്‍നടയാത്രക്കാരിയെ ഇടിച്ച് ബൈക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

  എതിര്‍ത്തോട് ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു

  മടിക്കേരിയിലെ വാഹന മോഷണം: ചെര്‍ക്കള സ്വദേശികളെ തിരയുന്നു

  കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം സ്വദേശി മരിച്ചു

  അക്രമക്കേസില്‍ ആറ് പേര്‍ അറസ്റ്റില്‍




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News