updated on:2017-08-11 05:54 PM
ജില്ലയില്‍ ട്രാഫിക് നിയമലംഘന കേസുകള്‍ വര്‍ധിക്കുന്നു; നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രി

www.utharadesam.com 2017-08-11 05:54 PM,
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ ട്രാഫിക് നിയമലംഘനം അധികരിക്കുന്നതായി കണക്കുകള്‍ ഉദ്ധരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 5536 ട്രാഫിക് നിയമലംഘന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 1,54,966 മോട്ടോര്‍ വെഹിക്കിള്‍ പെറ്റി കേസുകള്‍ക്ക് പുറമെയാണിത്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,യുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 934 കേസുകള്‍. വിദ്യാനഗറില്‍ 211ഉം ബദിയടുക്കയില്‍ 172ഉം കുമ്പളയില്‍ 298ഉം മഞ്ചേശ്വരത്ത് 186 ഉം ബേക്കലില്‍ 353ഉം അമ്പലത്തറയില്‍ 396ഉം ഹൊസ്ദുര്‍ഗിലും വെള്ളരിക്കുണ്ടിലും 285 വീതവും ചിറ്റാരിക്കലില്‍ 284ഉം രാജപുരത്ത് 396ഉം നീലേശ്വരത്ത് 369ഉം ചന്ദേരയില്‍ 302ഉം ചീമേനിയില്‍ 345ഉം ആദൂരില്‍ 334ഉം ബേഡകത്ത് 386ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇവിടങ്ങളിലെല്ലാം രജിസ്റ്റര്‍ ചെയ്ത പെറ്റിക്കേസുകളുടെ എണ്ണം ഇതിന്റെയൊക്കെ എത്രയോ മടങ്ങ് കൂടുതലാണെന്നും കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വ്യക്തമാക്കി.
1,54,966 മോട്ടോര്‍ വെഹിക്കിള്‍ പെറ്റി കേസുകളില്‍ നിന്ന് 2,78,25,300 രൂപ പിഴയിനത്തില്‍ ഒടുക്കിയിട്ടുണ്ടെന്നും 5345 ട്രാഫിക് നിയമലംഘന കേസുകള്‍ ഇപ്പോള്‍ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുണ്ടെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. യുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.Recent News
  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍

  കാസര്‍കോട് സമ്മാനിച്ചത് നല്ല ഓര്‍മ്മകള്‍ -കലക്ടര്‍ കെ. ജീവന്‍ ബാബു